തൃശ്ശൂർ: പനമ്പിള്ളി മെമ്മോറിയൽ ഗവ.കോളേജിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ആൾ കേരള ഇന്റർ കോളേജിയേറ്റ് ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു. തൃശൂർ കേരളവർമ്മ കോളേജും നിർമ്മല കോളേജ് മൂവാറ്റുപുഴയുമായി നടന്ന ഫൈനൽ മത്സരത്തിൽ കേരളവർമ്മ 3 -0 ന് ജേതാക്കളായി. സമാപന സമ്മേളനത്തിൽ ഒന്നാം സ്ഥാനം നേടിയ കേരള വർമ്മ കോളേജിനു പൊറിഞ്ചു വെളിയത്ത് ഫൗണ്ടേഷൻ സ്പോൺസർ ചെയ്ത 15000/- രൂപ ക്യാഷ് പ്രൈസും ആൽബിൽ പോൾ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും കോളേജ് പ്രിൻസിപ്പൾ പ്രൊ (ഡോ ) ഷാജു കെ. എസ് സമ്മാനിച്ചു.
രണ്ടാം സ്ഥാനം നേടിയ നിർമ്മല കോളേജിന് സിന്ദ കോളേജ് യൂണിയൻ ഏർപ്പെടുത്തിയ 10000 രൂപ ക്യാഷ് പ്രൈസും ചിറയത്ത് ജ്വല്ലറി സ്പോൺസർ ചെയ്ത ഏവർറോളിംഗ് ട്രോഫിയും വൈസ് പ്രിൻസിപ്പൾ ആൽബർട്ട് ആൻ്റണി സമ്മാനിച്ചു.




