മലപ്പുറം: പരപ്പനങ്ങാടി സബ്ജില്ലാ കേരള ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എച്ച്.എസ്.ടി.യു) സബ്ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ.ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളപരിഷ്കരണം സർക്കാർ അടിയന്തിരമായി നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അധ്യാപക സമൂഹം നീണ്ട കാലമായി അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി ശബള പരിഷ്കരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.സബ്ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ സമ്മേളനത്തിൽ പങ്കെടുത്തു. അധ്യാപകരുടെ തൊഴിൽ സുരക്ഷ, സേവന വ്യവസ്ഥകൾ, വിദ്യാഭ്യാസ രംഗത്തെ സമകാലിക വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിൽ സമ്മേളനം ചർച്ച ചെയ്തു.
ജില്ലാ വൈസ് പ്രസിഡണ്ട് ഇർഷാദ് ഓടക്കൽ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വി. ഹുസൈൻ, കെ.എ.ടി.എഫ് വിദ്യാഭ്യാസ ജില്ല സെക്രട്ടറി മുജീബ് റഹ്മാൻ ചുള്ളിപ്പാറ, സബ് ജില്ലാ സെക്രട്ടറി കെ.ഹുസൈൻ കോയ, പി. ഇസ്മായിൽ,ടി.എം.സ്. നൗഫൽ എം.ഫിറോസ്ഖാൻ,ടി.സാലിം,പി.സഹീദ, എം. സുഹൈൽ, കെ.കെ. നുസ്റത്ത്,ടി. അസ്സൻകോയ, പി. പി. ഫൈസൽ, ബി. ഹരീഷ് ബാബു, മുനവ്വറലി ജൗഹർ , ടി.ഫഹീദ, കെ. മുബീന, മുനീർ താനാളൂർ, കെ.ടി. മുഹമ്മദ് ഷാഫി എന്നിവർ പ്രസംഗിച്ചു.




