കോട്ടയം: ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (NIMHANS) നിന്ന് ബിഎസ്സി നഴ്സിംഗിൽ (2020-2024 ബാച്ച്) ഉന്നത വിജയം നേടി ഫേബ സാറ വിനോദ്. അക്കാദമിക് മികവിനുള്ള ‘ബെസ്റ്റ് ഔട്ട്‌ഗോയിങ്ങ് സ്റ്റുഡന്റ്’ അവാർഡും, മൈക്രോബയോളജിയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവർക്കുള്ള ഡോ. വി. ശിവരാജൻ അവാർഡും ഫേബ കരസ്ഥമാക്കി. മള്ളൂശേരി ഇടവക തെക്കേ വഞ്ചിപ്പുരയ്ക്കൽ വിനോദ് തോമസ് – സിൻസി വിനോദ് ദമ്പതികളുടെ മകളാണ്. ഈ മികച്ച നേട്ടത്തിലൂടെ നാടിനും ഇടവകയ്ക്കും അഭിമാനമായിരിക്കുകയാണ് ഈ മിടുക്കി.






