തൃശ്ശൂർ: പാലിയേറ്റീവ് ദിനാചരണത്തിന്റ ഭാഗമായി അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദം, വെറ്റിലപ്പാറ ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ, വെറ്റിലപ്പാറ ആയുർവേദ ഡിസ്പെൻസറി, കുടുംബശ്രി നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു.
റാലിയോടനുബന്ധിച്ച് പാലിയേറ്റിവ് സന്ദേശവും പ്രതിജ്ഞയും നടത്തി. സ്ക്കൂളിൽ നിന്ന് ആരംഭിച്ച റാലി പഞ്ചായത്തിൽ സമാപിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സരിത ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്. സതീഷ് കുമാർ.വി.എസ്സ് ഉദ്ഘാടനം നിർവഹിച്ചു. വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദം മെഡിക്കൽ ഓഫീസർ ഡോ. കൃഷ്ണ. എം.എസ്സ്. പാലിയേറ്റീവ് സന്ദേശം നൽകി.
വെറ്റിപ്പലപ്പാറ പ്രധാന അദ്ധ്യാപിക ഗിരിജ കുമാരി ടീച്ചർ സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ച് വാർഡ് മെമ്പർമാരായ . സോനു സുകുമാരൻ, . ജോണി കല്ലേലി, വെറ്റിലപ്പാറ ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. ജെസ്ലിൻ ജോസ്, സ്ക്കൂൾ പി.ടി.എ. പ്രസിഡന്റ് റെയ്നി റാഫേൽ, കുടുംബശ്രീ ചെയർപേഴ്സൻ നടാഷ വിജയൻ എന്നിവർ സംസാരിച്ചു. സ്ക്കൂൾ സോഷ്യൽ ക്ലബ് കൺവിനർ ലിജി. ഐ.ആർ പാലിയേറ്റീവ് പ്രതിജ്ഞ നൽകി. പാലിയേറ്റീവ് നേഴ്സ്. ഷീജ മധു നന്ദി പ്രകാശിപ്പിച്ചു. റാലിയിൽ ജനപ്രതിനിധികൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, ആരോഗ്യ – ആശ പ്രവർത്തകർ, കുടുംബശ്രി അംഗങ്ങൾ പങ്കെടുത്തു.




