കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷനിലെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബോസ് കൃഷ്ണമാചാരി രാജിവച്ചു. ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു അദ്ദേഹം. കുടുംബപരമായ കാരണങ്ങളാലാണ് തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം അറിയിച്ചു.
കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരിൽ ഒരാളായ ബോസ് കൃഷ്ണമാചാരി, 2012ൽ നടന്ന ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായും പ്രവർത്തിച്ചിരുന്നു. ബിനാലെയെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ കലാമേളയായി ഉയർത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു.
ഇതിനിടെ, കൊച്ചി മുസിരിസ് ബിനാലെയുടെ പുതിയ പ്രസിഡന്റിനെ കലാലോകത്ത് നിന്ന് കണ്ടെത്തുന്നതിനുള്ള നടപടികൾ ഫൗണ്ടേഷൻ ആരംഭിച്ചതായി അറിയിച്ചു.




