കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ അന്യ സംസ്ഥാന തൊഴിലാളി താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. ബീഹാർ സ്വദേശി സുനിൽകുമാർ ഋഷി ദേവ് ആണ് മരിച്ചത്. ദേശീയ പാത നിർമാണപ്രവർത്തി നടത്തുന്ന കരാർ കമ്പനിയിലെ തൊഴിലാളിയാണ് സുനിൽ. രണ്ടു ദിവസമായി ഇയാൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് കൂടെയുള്ളവർ പറയുന്നത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

‘കേരള’ അല്ല ഇനി കേരളം; ഇന്ന് ‘സേവാ തീർത്ഥി’ൽ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ബില്ലിന് അംഗീകാരം നൽകും
ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന സംസ്ഥാനത്തിൻ്റെ ദീർഘകാല ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഇതിനായി പാർലമെന്റിൽ അവതരിപ്പിക്കേണ്ട ബില്ലിന് ചൊവ്വാഴ്ച ഡൽഹിയിൽ ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകും. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ






