Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

 വെള്ളികുളങ്ങരയിൽ കാൽപാദം മുറിഞ്ഞ് അറ്റു വീഴാറായ നിലയിൽ കാട്ടാനയെ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കാൽപാദം മുറിഞ്ഞ് അറ്റു വീഴാറായ നിലയിൽ കാട്ടാനയെ കണ്ടെത്തി വെള്ളികുളങ്ങര ചൊക്കനയിലാണ് അടിപാദം അടർന്ന നിലയിൽ കാട്ടുകൊമ്പനെ കണ്ടെത്തി.  കാരിക്കടവിനും ചൊക്കനയ്ക്കും ഇടയിലുള്ള വനമേഖലയിലാണ് വലതു ഭാഗത്തെ പിൻകാലിന് ഗുരുതരമായി പരിക്കേറ്റ ആനയെ കാണപെട്ടത്. കുറച്ചു ദിവസങ്ങളായി ആനയെ ഈ ഭാഗങ്ങളിൽ കണ്ടു വരുന്നതായി തോട്ടം തൊഴിലാളികൾ പറയുന്നു.

​ആനയുടെ  പിൻകാലിന്റെ അടിഭാഗം പൂർണ്ണമായും വേർപെട്ട അവസ്ഥയിലാണ്.വിവരമറിഞ്ഞതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും  വെറ്ററിനറി ഡോക്ടർമാരും സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ നിരീക്ഷിച്ചു വരികയാണെന്നും പരിക്കിന്റെ തീവ്രതയനുസരിച്ച് അടുത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

കാട്ടാനയ്ക്ക് എത്രയും വേഗം വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് വനംവകുപ്പ് അധികൃതർ.രണ്ടുദിവസം മുൻപ് ചായപ്പൻകുഴി സ്റ്റേഷൻ പരിധിയിലെ കാരിക്കടവ് ഭാഗത്തുനിന്ന് ആനയുടെ രണ്ട് കാൽപാദങ്ങൾ ലഭിച്ചിരുന്നു ഇതിനു തുടർന്ന് ആനയെ കണ്ടെത്താൻ വനംവകുപ്പ് അധികൃതർ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല ഏകദേശം 26 വയസ്സിന് മുകളിൽ പ്രായമുള്ള കൊമ്പനാണ് മുറിവേറ്റ നിലയിൽ ഇപ്പോൾ നടക്കുന്നത് ആന തീറ്റ എടുക്കുന്നുണ്ടെങ്കിലും അവശനിലയിൽ ആണെന്ന് പറയപ്പെടുന്നു.

കാരിക്കടവ് ഭാഗത്തുനിന്ന് ലഭിച്ച കാൽപാദങ്ങൾ ഇപ്പോൾ കണ്ട ആനയുടെ ആണോന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എങ്ങനെയാണ് ആനയുടെ കാലിന് പരിക്കേറ്റതെന്ന് വ്യക്തമായ സൂചന ഇല്ല എന്നാൽ പന്നിയെ പിടിക്കാൻ വെച്ച പടക്കം പൊട്ടിത്തെറിച്ച് പരിക്കു എറണാകുളംപറ്റിയും ഇത്തരത്തിൽ കാൽപാദം മുറിവേൽക്കാം എന്നും പറയപ്പെടുന്നു. എറണാകുളം തൃശൂർ ജില്ലകളിൽ കാട്ടാനകളുടെ മരണം വർദ്ധിച്ചിട്ടും വനം വകുപ്പ് അധികൃതർ വേണ്ടത്ര ഗൗരവത്തിൽ ഇക്കാര്യം പരിഗണിക്കുന്നില്ല എന്ന് ആരോപണമുണ്ട്.

Recent News

Advertisement
WhiteswanTV Footer