Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുതിയ ചുവടുവെപ്പുമായി ഖാദി ബോര്‍ഡ്; കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലകളില്‍ പെട്രോള്‍ പമ്പുകള്‍ തുടങ്ങാൻ പദ്ധതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കേരളാ ഖാദി ആൻഡ് ഇൻഡസ്ട്രീസ് ബോർഡ് ഇന്ധന വില്‍പ്പനയിലേക്ക്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി രണ്ട് പെട്രോള്‍ പമ്പുകള്‍ തുടങ്ങാൻ പദ്ധതി. പിലാത്തറ- പാപ്പിനിശ്ശേരി റോഡരികില്‍ പാപ്പിനിശ്ശേരിയിലും കാസർഗോഡ്-കാഞ്ഞങ്ങാട് ദേശീയ പാതയരികില്‍ മാവുങ്കാലിലുമാണ് ഖാദി ബോർഡിന്റെ സ്ഥലത്ത് പെട്രോള്‍ പമ്പ് തുടങ്ങുന്നത്. പാപ്പിനിശ്ശേരിയില്‍ ഇന്ത്യൻ ഓയില്‍ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ചു.

മാവുങ്കാലിലേതിനുള്ള കടലാസ് പണികള്‍ പുരോഗമിക്കുകയാണെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു.സംസ്ഥാനത്ത് ഖാദി ബോർഡിന് കീഴില്‍ വെറുതേ കിടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് വൈവിധ്യവത്കരണത്തിലൂടെ വരുമാനമുണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പെട്രോള്‍ പമ്പെന്നും ജയരാജൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ഖാദി ബോർഡിന്റെ സ്ഥലത്ത് അതിഥി മന്ദിരങ്ങള്‍ നിർമിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആസ്തി വിവരം ശേഖരിച്ച്‌ അത് ഏതൊക്കെ രീതിയില്‍ വിനിയോഗിക്കാമ്മെന്നത് സംബന്ധിച്ച്‌ ബോർഡ് റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞതായും ജയരാജൻ പറഞ്ഞു. പുതിയ തലമുറയ്ക്കായുള്ള വസ്ത്രങ്ങള്‍ തയ്യാറാക്കി നല്‍കി വരുമാനം കൂട്ടാനുള്ള പദ്ധതിയുമായാണ് ബോർഡ് മുന്നോട്ട് പോകുന്നതെന്ന് സെക്രട്ടറി ഡോ. കെ.എ. രതീഷ് പറഞ്ഞു. 3077 സൊസൈറ്റികളാണ് നിലവിലുള്ളത്. അവയെക്കുറിച്ച്‌ പഠിച്ച്‌ വരുമാന വർധനയ്ക്ക് അനുയോജ്യമായ പദ്ധതികളൊരുക്കി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer