തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അപമാനിച്ചതിന് പത്തനംതിട്ട സ്വദേശിനിയും കോൺഗ്രസ് പ്രവർത്തകയുമായ രഞ്ജിത പുളിയ്ക്കനെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയെ അധിക്ഷേപിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് നടപടി.
പത്തനംതിട്ട സൈബർ പൊലീസാണ് കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം കോട്ടയത്തെത്തി രഞ്ജിതയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.






