തൃശ്ശൂർ: ചാലക്കുടി എസ്. എച്ച്. കോളേജ് ഓട്ടോണമസ് കോളേജിൽ നടത്തുന്ന സൗത്ത് ഇന്ത്യൻ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റിന് മുന്നോടിയായി ടൂർണമെന്റ് പോസ്റ്റർ പ്രകാശനവും, പ്രവേശന പാസ് കൈമാറ്റവു० നടത്തി. പ്രവേശന പാസുകൾ നഗരസഭ ചെയർ പേഴ്സൺ ആലീസ് ഷിബു, ചാലക്കുടി വ്യാപാരി വ്യവസായ പ്രസിഡന്റ് ജോയ് മുത്തേടന് നൽകി ഉദ്ഘാടനം നടത്തി.
പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ ഐറീൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ബിന്ദു ശശികുമാർ, ബിജു ചിറയത്ത്, എ०പവർ എസ്. എച്ച്. പ്രസിഡന്റ് സാജു പാത്താടൻ, ടൂർണ്ണമെന്റ് വൈസ് ചെയർമാൻ ഇട്ടൂപ്പ് കോനൂപറമ്പിൽ, ജോജു പതിയാപ്പറമ്പിൽ, ജോബി, ദേവസ്സിക്കുട്ടി പനേക്കാടൻ എന്നിവർ പ്രസംഗിച്ചു.






