കോഴിക്കോട്: അഴിച്ചുവിട്ട വളർത്തുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്ക്. മുക്കം മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശ്ശേരിയുടെ മകൾ അഭിഷയ്ക്കാണ് പരിക്കേറ്റത്. കാലിലും കൈയിലും കടിയേറ്റ അഭിഷയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അതേസമയം, മറ്റൊരു വിദ്യാർത്ഥിയെയും നായ കടിക്കാൻ ശ്രമിച്ചെങ്കിലും, കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. അയൽവാസിയുടെ വളർത്തുനായയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.






