തിരുവനന്തപുരം: നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കുളത്തിൽ വീണു ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മലയിൻകാവ് സ്വദേശി ഷാജി–ഷമീന ദമ്പതികളുടെ മകൻ നിയാസ് ആണ് മരിച്ചത്.
ഉണ്ടൻകോട് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നിയാസ് അവധി ദിനമായതിനാൽ സുഹൃത്തോടൊപ്പം കുളിക്കാൻ പോയതായിരുന്നു. കുളത്തിനരികെയുണ്ടായിരുന്ന ആമ്പൽ പറിക്കാൻ ശ്രമിക്കുന്നതിനിടെ നിയാസ് കുളത്തിലേക്ക് വീണതായാണ് പ്രാഥമിക നിഗമനം.
ഒപ്പമുണ്ടായിരുന്ന കുട്ടി നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി നിയാസിനെ പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാരക്കോണം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.










