മലപ്പുറം: മലയാള സിനിമയുടെ നിത്യഹരിത വിസ്മയം നായകൻ പ്രേം നസറിനെ സമന്വയം കെ പുരം അനുസ്മരിച്ചു. പുതു കുളങ്ങര താമരക്കുളത്ത് കരയകത്ത് വീട്ടുമുറ്റത്ത് നടന്ന പ്രേം നസീർ അനുസ്മരണ പരിപാടിയിൽ എഴുത്തുകാരൻ സുദർശനൻ കോടത്ത് അധ്യക്ഷത വഹിച്ചു. ഷൈനി ടീച്ചർ പ്രേം നസീർ അനുസ്മരണ പ്രഭാഷണം നടത്തി. സമന്വയം പ്രസിഡൻ്റ്അഫ്സൽ കെ.പുരം, പ്രകാശൻ കരയകത്ത്, ഹരിദാസൻ കരയ കത്ത് തുടങ്ങിയവർ സംസാരിച്ചു. സമന്വയം സെക്രട്ടറി സന്ദീപ് മേനോത്തിൽ സ്വാഗതവും ട്രഷറർ ജഗദീശൻ ടി നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന പുഷ്പാർച്ചനയ്ക്ക് ബിജു പി വി, പ്രകാശൻ ടി.പി,പ്രവീൺ ,റാഷിദ് താനൂർ,തുടങ്ങിയവർ നേതൃത്വം നൽകി. പ്രേംനസീർ അഭിനയിച്ച സിനിമകളുടെ പാട്ടുകൾ കോർത്തിണക്കി നടന്ന ഗാനാഞ്ജലിയിൽസുരേഷ് ബാബു ,അഡ്വ. ശ്രീജന്യ, നന്ദനൻതാമരക്കുളം,പ്രകാശൻകരകയത്ത്,സക്കറിയ,ബാബുരാജ്,ദാസൻകുണ്ടുങ്ങൽ,സജിമോൻ ,ദാസൻതാമരക്കുളം,ഹരിദാസൻ കരകത്ത്,ജഗദീഷ്, സുരേന്ദ്രൻ,സക്കീർ ,ഷാജഹാൻ,വിജയൻ,ശ്രീധരൻ ,അനിൽകുമാർ,മധു,മണികണ്ഠൻ,മുകുന്ദൻ,സതീശൻ തുടങ്ങിയവർ ഗാനങ്ങളവതരിപ്പിച്ചു.






