കോട്ടയം: ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (AKDA) കോട്ടയം ജില്ലാ കമ്മിറ്റിയുടെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പാലാ പ്ലാത്തോട്ടം ഏജൻസീസ് ഉടമ ചാക്കോച്ചനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. രാജു ടി.കെ, എബ്രഹാം ബെഞ്ചമിൻ എന്നിവരടങ്ങുന്ന പുതിയ നേതൃത്വമാണ് വിതരണ വ്യാപാര മേഖലയിലെ വെല്ലുവിളികളെ നേരിടാൻ സജ്ജമായിരിക്കുന്നത്. ജില്ലയിലെ ഡിസ്ട്രിബ്യൂട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം വിപണിയിലെ ക്രിയാത്മകമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകാനും പുതിയ സമിതി പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട പുതിയ സാരഥികളെ വിവിധ വ്യാപാര സംഘടനകൾ അഭിനന്ദിച്ചു.






