സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പി.പി. ദിവ്യക്കെതിരായ കടുത്ത നടപടി:മറ്റ് നേതാക്കൾക്ക് ഇളവ് : സിപിഎമ്മിൽ വിമർശനം പുകയുന്നു

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ സിപിഎം സ്വീകരിച്ച തുടർച്ചയായ നടപടികളിൽ പാർട്ടിക്കുള്ളിൽ ശക്തമായ അതൃപ്തി ഉയരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന നേതൃസ്ഥാനത്ത് നിന്ന് ദിവ്യയെ ഒഴിവാക്കിയതോടെയാണ് വിവാദം കൂടുതൽ രൂക്ഷമായത്.നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ദിവ്യയെ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ മഹിളാ അസോസിയേഷൻ സ്ഥാനവും നഷ്ടമായത്, പാർട്ടി നടപടി അതിവേഗവും തിരഞ്ഞെടുക്കപ്പെട്ടതുമാണെന്ന വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

സമാനമായോ അതിലുമേറെ ഗുരുതരമായോ ആരോപണങ്ങൾ നേരിടുന്ന മറ്റ് നേതാക്കളോട് പാർട്ടി ഇതേ സമീപനം സ്വീകരിക്കുന്നില്ലെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആരോപണം. സ്വർണക്കടത്ത് കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന പത്തനംതിട്ടയിലെ മുതിർന്ന നേതാവ് എ. പത്മകുമാറിനെതിരെ ഇതുവരെ പാർട്ടി കർശന നടപടി സ്വീകരിച്ചിട്ടില്ലെന്നതും വിമർശകർ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായിട്ടും പത്മകുമാറിനെ സംരക്ഷിക്കുന്ന പാർട്ടി, ദിവ്യയുടെ കാര്യത്തിൽ മാത്രം കടുത്ത നടപടികളിലേക്ക് നീങ്ങുന്നതാണ് ഇരട്ടത്താപ്പിന് തെളിവെന്ന ആരോപണവും ഉയരുന്നു.ആന്തൂർ നഗരസഭയിലെ വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ആരോപണവിധേയയായ പി.കെ. ശ്യാമളയെ പാർട്ടി അന്ന് ഒറ്റക്കെട്ടായി സംരക്ഷിച്ച സംഭവവും വീണ്ടും ചർച്ചയാകുന്നുണ്ട്. ശ്യാമളയെ ചേർത്തുപിടിച്ച സിപിഎം പിന്നീട് അവരെ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി ഉയർത്തിയിരുന്നു. സമാന സാഹചര്യത്തിൽ പി.പി. ദിവ്യയെ പാർട്ടിയും സംഘടനയും കൈവിടുന്നതാണ് കണ്ണൂർ ജില്ലയിൽ ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement