തൃശ്ശൂർ : വാശിയേറിയ പോരാട്ടത്തിനോടുവിൽ 64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വർണക്കിരീടം കണ്ണൂർ സ്വന്തമാക്കി. 1028 പോയിന്റുകളുമായാണ് കണ്ണൂർ ഒന്നാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞവർഷം നേരിയ വ്യത്യാസത്തില്‍ കൈവിട്ടുപോയ കപ്പ് ഇത്തവണ കണ്ണൂർ തിരിച്ചുപിടിക്കുകയായിരുന്നു. തുടക്കം മുതല്‍ തന്നെ മത്സരങ്ങളില്‍ ലീഡ് പുലർത്തിയ കണ്ണൂർ കിരീടം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിലായി നടന്ന മത്സരങ്ങളുടെ ഫലങ്ങളും അപ്പീല്‍ ഫലങ്ങളും പുറത്തു വന്നതോടെയാണ് കണ്ണൂർ സ്വർണം കിരീടം നേടിയതായി ഉറപ്പിച്ചത്.നിലവിലെ ചാമ്പ്യന്മാരായ തൃശൂർ രണ്ടാം സ്ഥാനത്തായി.
1023 പോയിന്റുകളാണ് തൃശൂർ നേടിയത്. മൂന്നാം സ്ഥാനത്ത് എത്തിയ കോഴിക്കോട് 1017 പോയിന്റുകള്‍ നേടി. 1013 പോയിന്റുകളുമായി പാലക്കാടാണ് നാലാം സ്ഥാനം നേടിയത്. സ്‌കൂളുകളില്‍ ആലത്തൂർ ഗുരുകുലം ഹയർസെക്കന്ററി സ്‌കൂള്‍ ഒന്നാമതെത്തി.










