Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പർപ്പിൾ മധുരക്കിഴങ്ങ് ഹെൽത്ത് മിക്‌സ് ‘ഡൊമിനിക്‌സ് ന്യൂട്രാപോട്ട്’ വിപണിയിലിറക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം : കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക്‌സ് കോളേജിൽ ഗവേഷണവും സംരംഭകത്വവും ചേർന്നുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പർപ്പിൾ മധുരക്കിഴങ്ങ് ഹെൽത്ത് മിക്‌സ് ‘ഡൊമിനിക്‌സ് ന്യൂട്രാപോട്ട്’ വിപണിയിലിറക്കി. കോളേജിലെ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്‌സ് , ഇന്നവേഷൻ ആൻഡ് ഓന്റർപ്രെണർഷിപ്പ് ഡിവലപ്‌മെന്റ് സെല്ലുകളുടെ നേതൃത്വത്തിലാണ് ഉത്പന്നം പുറത്തിറക്കിയത്.

പർപ്പിൾ മധുരക്കിഴങ്ങിലെ ഉയർന്ന ആന്തോസയാനിൻ അളവ് ഉപയോഗപ്പെടുത്തി വികസിപ്പിച്ചതാണ് ഈ ഹെൽത്ത് മിക്‌സ്. ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് കണ്ടെത്തൽ. കോളേജിലെ അധ്യാപികയായ ഡോ. ആർ.ബി. സ്മിതയുടെ കീഴിൽ എംഎസ്‌സി ബോട്ടണി വിദ്യാർഥിനിയായ പാർവതി ആർ.നായർ നടത്തിയ ഗവേഷണത്തിലാണ്‌ പർപ്പിൾ മധുരക്കിഴങ്ങിന്റെ ഗുണങ്ങൾ കണ്ടെത്തിയത്.

കോട്ടയം ജില്ലാ കേന്ദ്രമായ ഈഡൻസ് അഗ്രോ പ്രോഡക്ട്‌സ് എന്ന കമ്പനിയുമായി സഹകരിച്ചാണ് ഉത്പന്നത്തിന്റെ നിർമാണവും വിപണനവും നടത്തുന്നത്. ശാസ്ത്രജ്ഞൻ പ്രൊഫ. ജി.എം. നായർ ആദ്യ വില്പന നടത്തി. കോളേജ് മാനേജർ ഡോ. കുര്യൻ താമരശ്ശേരി സാങ്കേതിക വിദ്യ കൈമാറ്റ രേഖകൾ ഈഡൻസ് അഗ്രോ പ്രോഡക്ട് ഉടമ സാജൻ തോമസിന് കൈമാറി. പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് ലോഗോ പ്രകാശനം ചെയ്തു, കോളേജ് ബർസാർ ഡോ. മനോജ് ജോസഫ് പാലക്കുടി, ഡോ. അനൂപ് ടോം തോമസ്, ബോട്ടണി വിഭാഗം മേധാവി ഡോ. സാലിക്കുട്ടി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Recent News

Advertisement
WhiteswanTV Footer