Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: latets

സെക്രട്ടേറിയേറ്റിൽ മന്ത്രിമാരുടെ ഓഫീസുകൾ നിശ്ചയിച്ചു

തിരുവനന്തപുരം: സതീശൻ മന്ത്രിസഭ അധികാരമേറ്റതോടെ സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെ ഓഫീസുകളുടെ ക്രമീകരണത്തിൽ അന്തിമ തീരുമാനമായി. വിവിധ ബ്ലോക്കുകളിലായാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഭരണത്തിന്റെ പ്രധാന കേന്ദ്രമായ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയുടേയും അഞ്ച് മന്ത്രിമാരുടേയും ഓഫീസുകളാണ് പ്രവർത്തിക്കുക. മൂന്നാം നിലയിൽ മുഖ്യമന്ത്രിയുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ ഒരുക്കിയപ്പോൾ, രണ്ടാം നിലയിൽ കെ. മുരളീധരനും രമേശ് ചെന്നിത്തലക്കും ഓഫീസുകൾ അനുവദിച്ചു. ഒന്നാം നിലയിൽ മോൻസ് ജോസഫിനും ഷിബു ബേബി ജോണിനുമാണ് ഓഫീസുകൾ നൽകിയിരിക്കുന്നത്. നോർത്ത് സാൻഡ്‌വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയിൽ […]
Read more

തീവണ്ടിക്കുനേരേ കല്ലേറ്: എട്ടുവർഷത്തിനിടെ ഒൻപതുപേർക്ക് പരിക്ക്

കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കല്ലേറേറ്റ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം വിലയിരുത്താൻ റെയിൽവേ പോലീസ് എസ്.പി. മുഹമ്മദ് നദിമുദ്ദീൻ സ്ഥലത്തെത്തി. പുറമേരി എരഞ്ഞോളി സ്വദേശിനിയായ ഐശ്വര്യ രാമകൃഷ്ണന് പരിക്കേറ്റ കേസിലാണ് എസ്.പി. അന്വേഷണ പുരോഗതി പരിശോധിച്ചത്. അതേസമയം, തീവണ്ടിക്കുനേരേയുള്ള കല്ലേറ് ജില്ലയിൽ തുടർസംഭവമാകുന്നു. ജില്ലയിലും സമീപപ്രദേശങ്ങളിലുമായി കഴിഞ്ഞ എട്ടുവർഷത്തിനിടെ ട്രെയിനുകൾക്ക് നേരെ 16 കല്ലേറ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഒൻപത് പേർക്ക് പരിക്കേൽക്കുകയും വന്ദേഭാരത് എക്‌സ്പ്രസ് ഉൾപ്പെടെ ആറ് ട്രെയിനുകളുടെ ജനൽച്ചില്ലുകൾ തകരുകയും ചെയ്തു. സംഭവങ്ങളുമായി […]
Read more

അബുദാബിയിലും ഇറാന്‍റെ മിസൈൽ വർഷം; ഒരാൾ കൊല്ലപ്പെട്ടു

അബുദാബി: അമേരിക്ക – ഇസ്രയേൽ സംയുക്ത അക്രമണവും ഇറാന്‍റെ തിരിച്ചടിയും പശ്ചിമേഷ്യയെയും ഗൾഫ് രാജ്യങ്ങളെയും സാരമായി ബാധിക്കുന്നു. യു എ ഇ തലസ്ഥാനമായ അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ സിവിലിയൻ കേന്ദ്രങ്ങളിൽ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടത് ഒരു ഏഷ്യൻ വംശജനാണെന്നാണ് പുറത്തു വരുന്ന വിവരം. ഇസ്രയേലിനും ബഹ്റൈനും ഖത്തറിനും സൗദിക്കും കുവൈത്തിനും പിന്നാലെ യു എ ഇയിലും ആക്രമണം ഉണ്ടായതോടെ മേഖലയിലെ സുരക്ഷാ […]
Read more

പുതിയ പദ്ധതിയ്ക്ക് തയ്യാറെടുത്ത് നെടുമ്പാശ്ശേരി എയർപോർട്ട്

എറണാകുളം: പുതിയ പദ്ധതിയ്ക്ക് തയ്യാറെടുത്ത് നെടുമ്പാശ്ശേരി എയർപോർട്ട്. യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കാൻ ഒരുങ്ങുകയാണ് സിയാൽ. ഇതിനായി ധാരണാ പത്രത്തിൽ ഒപ്പു വെച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്ന് ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ പ്രവർത്തനത്തിൽ കൊണ്ടുവരുന്നതാണ് പുതിയ പദ്ധതി. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു വിമാനത്താവള‍ം യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്നത്. മന്ത്രി കെ. കൃഷ്ണൻകുട്ടിയും, പി. രാജീവുമാണ് ധാരണാപത്രം കൈമാറിയത്. ബസുകൾ വാങ്ങുന്നതിനായി ഓരോ ബസിനും പരമാവധി 2.90 കോടി രൂപ വീതമാണ് […]
Read more

ചെങ്കോട്ട സ്ഫോടനം; പുതിയ വെളിപ്പെടുത്തലുമായി ഡോക്‌ടർ സംഘം

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡോക്‌ടർമാരുടെ സംഘം ആഗോള കോഫി ശൃംഖലയുടെ ഔട്ട്ലെറ്റുകളും ലക്ഷ്യമിട്ടിരുന്നതായി സർക്കാർ വൃത്തങ്ങൾ. ജൂത പൗരൻ ഉടമയായ കോഫി ഷോപ്പ് ശൃംഖലയാണ് ഇവർ ബോംബാക്രമണം നടത്താൻ ആദ്യം ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ നാല് വർഷമായി ഈ വൈറ്റ് കോളർ ഭീകരസംഘം സജീവമായിരുന്നുവെന്നും ഇവർ പറഞ്ഞു. ഡൽഹിയിലും മറ്റ് പ്രധാന ഇന്ത്യൻ നഗരങ്ങളിലുമുള്ല കോഫി ശൃംഖലയുടെ ഔട്ട്ലെറ്റുകൾ ആക്രമിക്കുന്നതിലൂടെ ഗാസയിലെ ഇസ്രയേൽ സൈനിര നടപടിക്കെതിരെ സന്ദേശം നൽകാനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഭീകരാക്രമണ പദ്ധതി ജമ്മു […]
Read more

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

എറണാകുളം : എറണാകുളത്ത് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുമ്പാവൂർ പുല്ലുവഴി മനയത്ത് വീട്ടിൽ ആന്റണിയുടെ മകൻ ആഷ്വിൻ ആന്റണി (21) ആണ് മരിച്ചത്. ഇക്ക‍ഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് എം സി റോഡിലെ കീഴില്ലത്ത് വെച്ചായിരുന്നു അപകടം. കാറും പിക്കപ്പ് വാനും ബൈക്കും തമ്മിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ആഷ്‌വിന് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ യുവാവിന്റെ ബൈക്ക് പൂർണമായും തകർന്നിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. മൂവാറ്റുപുഴ നിർമ്മല കോളേജിലെ കൊമേഴ്സ് […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസ്: പ്രതിയ്‌ക്കെതിരെ തടസ്സ ഹർജി നല്‍കി അതിജീവിത

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡനക്കേസിൽ പരാതി നല്‍കിയ അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസില്‍ പ്രതിയായ ദീപ ജോസഫിനെതിരെ അതിജീവിത സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി. ദീപ ജോസഫിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് അഡ്വ. കെ. ആര്‍. സുഭാഷ് ചന്ദ്രന്‍ മുഖേന അതിജീവിത തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് ദീപ ജോസഫിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട ദീപയുടെ ഹര്‍ജിക്കെതിരെയാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ […]
Read more

പ്രതികൂല സാമ്പത്തിക അവസ്ഥയെ അതിജീവിക്കും;എല്ലാത്തിനും കേരളം മുന്നേറും എന്ന സാക്ഷ്യപത്രമാണ് ബജറ്റ്: എം വി ഗോവിന്ദൻ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് നവ കേരളത്തിലേക്കുള്ള പുതിയ ചവിട്ടുപടി ആണെന്ന് സിപിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്രസർക്കാർ സാമ്പത്തികമായി കേരളത്തെ വലിയ രീതിയിൽ ശ്വാസംമുട്ടിക്കുന്നു. എന്നാൽ പ്രതികൂല സാമ്പത്തിക അവസ്ഥയെ അതിജീവിച്ച് കേരളം മുന്നേറും എന്ന സാക്ഷ്യപത്രമാണ് ബജറ്റ് എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.സമൂഹത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് എൽഡിഎഫ് സർക്കാറിന്റെ ലക്ഷ്യം. എല്ലാ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്ത ബജറ്റാണ് ഈ പ്രാവശ്യം […]
Read more

രാഹുൽ ഗാന്ധിയുമായും ഖാർഗെയുമായും പ്രത്യേകം ചർച്ച നടത്തി; പറയാനുള്ലത് നേതൃത്വത്തോട് നേരിട്ട് അറിയിച്ചു : ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവും ശശി തരൂർ എംപിയുമായുള്ല ബന്ധം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നല്ല ബന്ധത്തിൽ ആയിരുന്നില്ല മുന്നോട്ട് പോയിരുന്നത്.തനിക്ക് പറയാനുള്ലത് പാർട്ടി നേതൃത്വത്തോട് പറയും എന്ന് തരൂർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഇന്ന് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയോടും മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയോടും പ്രത്യേകമായി നേരിട്ട് ചർച്ച നടത്തി രാഹുൽ ഗാന്ധി. പാർലമെൻ്റ് മന്ദിരത്തിൽ വച്ചാണ് ഇരു നേതാക്കളുമായും തരൂർ കൂടിക്കാഴ്‌ച നടത്തിയത്. അര മണിക്കൂറോളം ചർച്ചകൾ നടന്നതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. […]
Read more

സൗരോർജം സംഭരിച്ച് വിതരണം ചെയ്യാൻ പദ്ധതി; സോളാർ പാനൽ സ്ഥാപിച്ചവർക്ക് ആശ്വാസം

തിരുവനന്തപുരം: സൗരോർജം സംഭരിച്ച് വിതരണം ചെയ്യാനുള്ല പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബഡ്ജറ്റ്. പഞ്ചായത്തുകൾ തോറും പദ്ധതി നടപ്പിലാക്കുമെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഊർജമേഖയിലെ വിഹിതം 1309.94 കോടിയായി ഉയർത്തിയിട്ടുണ്ട്. കെഎസ്ഇബിയുടെ വിവിധ പദ്ധതികൾക്ക് 1238.08 കോടി രൂപ വകയിരുത്തിയതായും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ പത്തുവർഷക്കാലം പവർകട്ടോ ലോഡ് ഷെഡിങ്ങോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 39302.84 മെഗാ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെട്ടു. 15,51,609 പുതിയ വൈദ്യുതി കണക്ഷനുകൾ നൽകിയെന്നും ബഡ്‌ജറ്റ് അവതരണത്തിനിടെ മന്ത്രി പറഞ്ഞു. എംഎസ്എംഇ […]
Read more
Advertisement
WhiteswanTV Footer