Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: latets

സമുദായിക സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല; വർഗീയത പറഞ്ഞാൽ പ്രതികരിക്കും: പ്രതികരണവുമായി വി.ഡി. സതീശൻ

തിരുവനന്തപുരം: സമുദായിക സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും എന്നാൽ വർഗീയ പരാമർശങ്ങൾ ഉണ്ടായാൽ ശക്തമായി പ്രതികരിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. എസ്എൻഡിപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന തീരുമാനത്തിൽ നിന്ന് എൻഎസ്എസ് പിൻമാറിയ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വിവിധ പ്രസ്ഥാനങ്ങൾ ഒരുമിച്ച് കൂടിചേരുന്നത് നല്ല കാര്യമാണെന്നും എന്നാൽ ചേർന്ന് പ്രവർത്തിക്കണമോ എന്നത് അവരവരുടെ തീരുമാനമാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. സമുദായിക സംഘടനകളുടെ ആഭ്യന്തര വിഷയങ്ങളിൽ കോൺഗ്രസ് ഇടപെടില്ലെന്നും അതുപോലെ തന്നെ കോൺഗ്രസിന്റെ കാര്യങ്ങളിൽ മറ്റാർക്കും ഇടപെടാൻ അനുവദിക്കുകയില്ലെന്നും അദ്ദേഹം […]
Read more

പത്മശ്രീ ലഭിച്ച കലാമണ്ഡലം വിമല മേനോനെ സന്ദർശിച്ച് മന്ത്രി വി ശിവൻകുടി

തിരുവനന്തപുരം: പത്മപുരസ്കാരം നേടിയ കലാമണ്ഡലം വിമല മേനോനെ സന്ദർശിച്ച് മന്ത്രി വി ശിവൻകുട്ടി. ഇത് വൈകി കിട്ടിയ അംഗീകാരം’ എന്നിരുന്നാലും ഇപ്പോള്‍ പത്മശ്രീ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആർക്ക് പുരസ്കാരം നൽകണമെന്നത് കേന്ദ്ര സർക്കാർ തീരുമാനമാണ്, അതിൽ ആരും ആക്ഷേപം ഉന്നയിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. അതേസമയം പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാന നേട്ടമാണ് ഉണ്ടായത്. നടൻ മമ്മൂട്ടി, വെള്ളാപ്പള്ളി നടേശൻ എന്നിവര്‍ക്ക് പത്മഭൂഷൺ ലഭിച്ചപ്പോള്‍ മുൻ ജസ്റ്റിസ് കെ ടി തോമസിനും പി […]
Read more

നിലപടുള്ള നേതാക്കന്മാരെ ഒഴിവാക്കാൻ ശ്രമിച്ചിട്ടില്ല; കോൺഗ്രസിന്റെ വിജയത്തിനായി ഉറച്ചുനിൽക്കുന്നവരെ ചേർത്തുനിർത്തും:കെ മുരളീധരൻ

തിരുവനന്തപുരം: ശശി തരൂർ എംപി സിപിഎമ്മിലേക്ക് പോകുമെന്ന വാർത്ത തളി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ശശി തരൂരിനെപ്പോലെ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ ഒരു നേതാവിനെ ഒഴിവാക്കാൻ സാധിക്കില്ല, അങ്ങനെ കേൾക്കുന്ന വാർത്തകളെല്ലാം വ്യാജമാണ്. ചിലപ്പോൾ കോൺഗ്രസ് പാർട്ടിയിൽ തരൂരിന് ചില അസംതൃപ്തികൾ ഉണ്ടായിരിക്കാമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. പ്രത്യേകിച്ച്, മഹാപഞ്ചായത്ത് സമ്മേളനത്തിൽ അദ്ദേഹത്തിന്റെ പേര് പരാമർശിക്കാത്തതിൽ തരൂരിന് വിഷമമുണ്ടെന്ന് മനസിലാക്കുന്നു. എന്നാൽ ഇത് രാഹുൽ ഗാന്ധിയുടെ തെറ്റല്ല. രാഹുലിന് നൽകിയ ലിസ്റ്റ് അദ്ദേഹം വായിക്കുക മാത്രമാണ് […]
Read more

നവജാത ശിശുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം : നവജാതശിശുവിനെ മാതാവിൻ്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മഞ്ചേരി പുല്ലാര പുലത്ത് മുഹമ്മദിന്റെ മകൻ എട്ടുമാസം പ്രായമുള്ല അഹമ്മദ് അൽയസഫിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കുഞ്ഞിന് അനക്കമില്ല വന്നപ്പോൾ ശനിയാഴ്ച ഉച്ചയോടെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മരണത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുറച്ചുദിവസങ്ങൾക്ക് മുൻപാണ് കുഞ്ഞ് മാതാവായ സബീക്കയ്ക്കൊപ്പം വണ്ടൂരിലെ വീട്ടിലെത്തിയത്. സംഭവത്തിൽ അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്തതിന് ശേഷം കുഞ്ഞിൻ്റെ മൃതദേഹം ഞായറാഴ്ച […]
Read more

പ്രവചനത്തിന്റ പൊള്ളത്തരം തുറന്നു കാട്ടി ഡോ .പി സരിൻ :തോമസ് ജോസഫിന്റെ തിരഞ്ഞെടുപ്പ് കണക്കുകൾ ചോദ്യം ചെയ്ത് ഫെയ്‌സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന തോമസ് ജോസഫിന്റെ സീറ്റ് പ്രവചനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. പി. സരിൻ. കേരളത്തിലെ ഒരു മാധ്യമസ്ഥാപനം പ്രസിദ്ധീകരിച്ച പ്രവചനത്തിന്റെയും അതിന് പിന്നിലെ രാഷ്ട്രീയ അജണ്ടയുടെയും യഥാർത്ഥ മുഖം തുറന്ന് കാട്ടുന്നതാണ് ഡോ. പി. സരിൻ ഫേസ്ബുക്കിൽ പങ്കുവെച്ച വിശദമായ കുറിപ്പ്. കഴിഞ്ഞ കാലങ്ങളിൽ തോമസ് ജോസഫ് നടത്തിയ വിവിധ തിരഞ്ഞെടുപ്പ് പ്രവചനങ്ങളും അതിന്റെ പിന്നിലെ ഉദ്ദേശങ്ങളും അക്കമിട്ട് വിശദീകരിച്ചാണ് ഡോ. പി. സരിൻ വിമർശനം ഉന്നയിക്കുന്നത്. 2014 പാർലമെന്റ് തിരഞ്ഞെടുപ്പിന് […]
Read more

കേരള ബാങ്കിൽ പുതിയ ബോർഡ് ഓഫ് മാനേജ്മെന്റ് രൂപീകരിച്ചു

തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗനിർദ്ദേശങ്ങൾക്കും കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) ബൈലോയ്ക്കും അനുസൃതമായി ബാങ്കിൽ പുതിയ ബോർഡ് ഓഫ് മാനേജ്മെന്റ് രൂപീകരിച്ചു. റിസർവ് ബാങ്ക് മുൻ ഉദ്യോഗസ്ഥനായ വി. രവീന്ദ്രൻ ചെയർമാനായുള്ള ബോർഡിനാണ് രൂപം നൽകിയത്. ഭരണസമിതിയിൽ നിന്ന് പ്രസിഡന്റ് പി. മോഹനൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് ടി.വി. രാജേഷ്, പി. ഗഗാറിൻ, അധിൻ എ, അഡ്വ. ജോസ് ടോം, അഡ്വ. ശ്രീജ ഷൈജുദേവ് എന്നിവർ ബോർഡ് അംഗങ്ങളായിരിക്കും. കൂടാതെ വിവിധ […]
Read more

സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ റോബോട്ടിക്‌സ് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സർക്കാർ പുതിയ നടപടികളുമായി മുന്നോട്ട്. സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും കൈറ്റ് (KITE) വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഫെബ്രുവരിയിൽ 2500 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളാണ് സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ മുഖേന വിന്യസിക്കുക. ഇതിന് മുൻപ് സംസ്ഥാനത്തെ സ്കൂളുകളിൽ 29,000 റോബോട്ടിക് കിറ്റുകൾ കൈറ്റ് ലഭ്യമാക്കിയിരുന്നു. ഈ അധ്യയനവർഷം മുതൽ പത്താം ക്ലാസിലെ ഐസിടി പാഠ്യപദ്ധതിയുടെ ഭാഗമായി റോബോട്ടിക്‌സ് പഠനം […]
Read more

മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിന്‌ തുടക്കം

ഹൈദരാബാദ് : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ 14–ാമത്‌ ദേശീയ സമ്മേളനത്തിന്‌ തുടക്കം. രാജ്യത്തെ ഏറ്റവും വലിയ മഹിളാ സംഘടനയായ ദേശീയ സമ്മേളനത്തിന്‌ ഹൈദരാബാദിലാണ് തുടക്കം കുറിച്ചിരിക്കുന്നത്. സാമ്രാജ്യത്വത്തിനും വർഗീയതയ്‌ക്കുമെതിരെ പ്രതിരോധം തീർക്കുന്നതാണ് ജനാധിപത്യ മഹിളാ അസോസിയേഷന്റെ 14–ാമത്‌ ദേശീയ സമ്മേളനം നടക്കുന്നത്. ഹൈദരാബാദ്‌ ആർടിസി ഓഡിറ്റോറിയത്തിൽ നടിയും എഴുത്തുകാരിയുമായ എം രോഹിണി സമ്മേളനം ഉദ്‌ഘാടനം ചെയ്തു. തെലങ്കാന പ്രത്യേക സംസ്ഥാനമായ ശേഷം ദേശീയ സമ്മേളനം നടക്കുന്നത് ആദ്യമായാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 830 പ്രതിനിധികൾ സമ്മേളനത്തിൽ […]
Read more

പത്തനംതിട്ടയിൽ ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാർക്ക് പരിക്ക്

പത്തനംതിട്ട: തിരുവല്ല മുത്തൂരിൽ ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സ‌ർ ട്രക്കും കൂട്ടിയിടിച്ച് അപകടം. എം സി റോ‌ഡിൽ ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ ബസിലുണ്ടായിരുന്ന 30 പേർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസ് എതിരെ വരുകയായിരുന്ന മിക്സർ ട്രക്കുമായി നേർക്കുനേർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ട്രക്കിന്റെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ അതീവ ദുഷ്കരമായ ശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. പരുക്കേറ്റ ബസ് യാത്രക്കാരെ തിരുവല്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Read more

ഒഡിഷയിൽ 70കാരൻ രോ​ഗിയായ ഭാര്യയുമായി സൈക്കിൾ ചവിട്ടിയത് 600 കിലോമീറ്റർ; പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി ജോൺ ബ്രിട്ടാസ് എംപി

ഒഡിഷ: വയോധികൻ രോഗിയായ ഭാര്യയെയും കൊണ്ട് 300 കി. മീറ്റർ അപ്പുറമുള്ള ആശുപത്രിയിലേക്ക് പോയത് സ്വയം സൈക്കിൾ റിക്ഷ ചവിട്ടിയെന്ന് ജോൺ ബ്രിട്ടാസ് എംപി. ആംബുലൻസിന് നൽകാൻ പണമില്ലാതെ വന്നതിനെ തുടർന്നാണ് 70 വയസുള്ള വയോധികൻ ഭാര്യയുമായി പോയതെന്നാണ് നിഗമനം. ബിജെപി ഭരണമുള്ള ഒഡിഷയിലാണ് ഈ സംഭവം നടന്നത്. സംഭവത്തിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി രംഗത്തെത്തി. ഒഡീഷയിലെ സാംബൽപൂരിൽ നിന്ന് കട്ടക്കിലെ ഒരു ആശുപത്രിയിലേക്കാണ് 300 കിലോമീറ്റർ വീതം അങ്ങോട്ടും […]
Read more
Advertisement
WhiteswanTV Footer