Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: latets

പി.പി. ദിവ്യക്കെതിരായ കടുത്ത നടപടി:മറ്റ് നേതാക്കൾക്ക് ഇളവ് : സിപിഎമ്മിൽ വിമർശനം പുകയുന്നു

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ സിപിഎം സ്വീകരിച്ച തുടർച്ചയായ നടപടികളിൽ പാർട്ടിക്കുള്ളിൽ ശക്തമായ അതൃപ്തി ഉയരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന നേതൃസ്ഥാനത്ത് നിന്ന് ദിവ്യയെ ഒഴിവാക്കിയതോടെയാണ് വിവാദം കൂടുതൽ രൂക്ഷമായത്.നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ദിവ്യയെ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ മഹിളാ അസോസിയേഷൻ സ്ഥാനവും നഷ്ടമായത്, പാർട്ടി നടപടി അതിവേഗവും തിരഞ്ഞെടുക്കപ്പെട്ടതുമാണെന്ന വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. […]
Read more

യുഡിഎഫിൽ തർക്കം:തിരുവനന്തപുരം സെൻട്രൽ സീറ്റിനെച്ചൊല്ലിയുള്ള വിവാദത്തിൽ വി.ഡി. സതീശനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത്

തിരുവനന്തപുരം: യുഡിഎഫിൽ കടുത്ത ആഭ്യന്തര കലഹം പുകയുന്നു.തിരുവനന്തപുരം സെൻട്രൽ നിയമസഭാ സീറ്റ് ഘടകകക്ഷിക്ക് വിട്ടുനൽകാനുള്ള നീക്കത്തെച്ചൊല്ലയാണ് കോൺഗ്രസിൽ പൊട്ടിത്തെറി പുറപ്പെട്ടത്. തിരുവനന്തപുരം സെൻട്രൽ സീറ്റ് സി എം പി ജനറൽ സെക്രട്ടറി സി പി ജോണിന് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉറപ്പ് നൽകിയതാണ് കോൺഗ്രസ് നേതാക്കളുടെ അതൃപ്തിക്ക് കാരണമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി എം പി മത്സരിച്ച നെന്മാറയ്ക്ക് പകരം കോഴിക്കോട്ടെ കുന്നമംഗലവും തിരുവനന്തപുരവും നൽകണമെന്നാണ് പാർട്ടിയുടെ ആവശ്യം. കെപിസിസി യുഡിഎഫ് നേതൃത്വത്തോട് ചർച്ച […]
Read more

രോഗത്തെ തോൽപ്പിച്ച് കലോത്സവ വേദിയിൽ സിയ; കുഞ്ഞുമുഖത്തിലെ പുഞ്ചിരിയാണ് ഏറ്റവും വലിയ സന്തോഷം-മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ആ കുഞ്ഞുമുഖത്തിലെ പുഞ്ചിരിയും തൃപ്തിയും തന്നെയാണ് ഈ നിമിഷത്തിന്റെ ഏറ്റവും വലിയ സന്തോഷം” വാസ്കുലൈറ്റിസ് എന്ന ഗുരുതര രോഗത്തെ അതിജീവിച്ച് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ തിളങ്ങിയ വിദ്യാർഥിനി സിയ ഫാത്തിമയെ മനസ്സ് നിറഞ്ഞ് അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അറബിക് പോസ്റ്റർ ഡിസൈനിംഗിൽ സ്റ്റേറ്റ് ലെവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും രോഗബാധയെ തുടർന്ന് കലോത്സവ വേദിയിലെത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു കാസർഗോഡ് പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആർ.വി.എച്ച്.എസ്.എസ് വിദ്യാർഥിനിയായ സിയ ഫാത്തിമ. “എന്നെ സഹായിക്കാൻ എന്തെങ്കിലും വഴിയുണ്ടോ” എന്ന സിയയുടെ […]
Read more

പത്തനാപുരത്ത് ഹാഷിഷ് ഓയിലുമായി കാപ്പാ കേസിലെ പ്രതി എക്സൈസ് പിടിയിൽ

കൊല്ലം: 280 ഗ്രാം ഹാഷിഷ് ഓയിലുമായി കാപ്പാ കേസുകളിലെ പ്രതിയെ പത്തനാപുരം എക്സൈസ് റെയിഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനാപുരം പാതിരിക്കൽ മേഖലയിൽ നടത്തിയ പരിശോധനയിലാണ് 208.52 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. പത്തനംതിട്ട ജില്ലയിലെ അടൂർ കുന്നിട ദേശത്ത് ഉഷ ഭവനിൽ രമേഷ് കുമാർ മകൻ ഉമേഷ് കൃഷ്ണ (38) ആണ് പിടിയിലായത്. ഇയാൾ നിരവധി കാപ്പാ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. ഇയാളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതിയായ […]
Read more

ദീര്‍ഘനാളായുള്ള സ്വപ്നം യാഥാര്‍ഥ്യമായി; കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ബഹുനില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

കൊല്ലം: കുണ്ടറ താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഏഴ് നിലകളുള്ള ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 19 തിങ്കളാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.കുണ്ടറ താലൂക്ക് ആശുപത്രിയില്‍ വലിയ വികസനമാണ് നടന്നു വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഓടിട്ട കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രിയാണ് ഇന്ന് ഈ നിലയിലെത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ടില്‍ നിന്നും 76.13 കോടി രൂപ വിനിയോഗിച്ചാണ് […]
Read more

അനധികൃത സ്വത്ത് സമ്പാദനം; കോൺഗ്രസ് നേതാവ് കെ ബാബു എംഎൽഎയ് ക്കെതിരെ സമൻസ്

എറണാകുളം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോൺഗ്രസ് നേതാവ് കെ ബാബു എംഎൽഎയ്ക്ക് കോടതി സമൻസ് അയച്ചു. കലൂർ പി എം എൽ എ കോടതിയിൽ ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് സമൻസ്. ഇഡി സമർപ്പിച്ച കുറ്റപത്രത്തിലെ തുടർനടപടികളുടെ ഭാഗമായാണ് സമൻസ്.2007 ജൂലൈ ഒന്നുമുതൽ 2016 ജനുവരി 25 വരെയുള്ള കാലത്ത് കെ ബാബു വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ഇ ഡി കണ്ടെത്തിയിരുന്നു. വിജിലൻസ് നടത്തിയ അന്വേഷണത്തെ തുടർന്നായിരുന്നു എൻഫോഴ്സ്മെൻ്റ് ഡയാക്ടറേറ്റ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 25 ലക്ഷത്തിന്റെ […]
Read more

ശബരിമല സ്വര്‍ണക്കൊള്ള കേസ്; അറസ്റ്റ് നിയമ വിരുദ്ധമെന്നാരോപിച്ച് പങ്കജ് ഭണ്ഡാരി ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിലുള്ള പന്ത്രണ്ടാം പ്രതി പങ്കജ് ഭണ്ഡാരി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് നിയമ വിരുദ്ധമെന്നാരോപിച്ചാണ് പങ്കജ് ഭണ്ഡാരിയുടെ ഹർജി.എസ്‌ ഐ ടിയുടെ നടപടിക്രമങ്ങൾ നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.അറസ്റ്റ് ചെയ്തത് മതിയായ കാരണങ്ങള്‍ അറിയിക്കാതെയെന്നും ഹർജിയിലുണ്ട്. ഹര്‍ജിയില്‍ ഹൈക്കോടതി എസ്‌ഐടിയോട് റിപ്പോര്‍ട്ട് തേടി,ഒരാഴ്ചയ്കക്കം മറുപടി നല്‍കാനാണ് ജസ്റ്റിസ് എ ബദറുദ്ദിൻ്റെ നിർ‍ദേശം. ഹര്‍ജി അടുത്ത ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. ശബരിമല ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer