Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: latets

ക്ഷേത്രോത്സവത്തിനിടെ സംഘർഷം;ഗണഗീതം ആലപിച്ചതിന് പിന്നാലെ പാട്ട് നിർത്തിച്ച് സിപിഎം പ്രവർത്തകർ

കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടിയതിൻ്റെ പേരിൽ സിപിഎം -ബിജെപി സംഘർഷം. കണ്ണാടിപ്പറമ്പ് ശ്രീമുത്തപ്പൻ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. ഗാനമേളയ്ക്കിടെ സംഘപരിവാർ വേദികളിൽ ആലപിക്കാറുള്ല ഗണഗീതം പാടിയതാണ് തർക്കത്തിന് കാരണമായത്.പരിപാടിക്കിടെ സദസിൽ നിന്നുള്ല ആവശ്യപ്രകാരമാണ് ഗായകസംഘം ഗണഗീതം ആലപിച്ചത്. എന്നാൽ, രണ്ട് സിപിഎം പ്രവർത്തകർ സ്റ്റേജിൽ കയറി ഗായകരെ തടയുകയും പാടുന്നത് നിർത്തിക്കുകയും ചെയ്തു. എന്നാൽ ഇരു പാർട്ടികളും സ്ഥലത്തുള്ളതിനാൽ പിന്നീടത് സംഘര്ഷമായി മാറുകയായിരുന്നു. ക്ഷേത്ര സംഘാടക സമിതിയിൽ ബിജെപി – ആർഎസ്എസുകാരുളതിനാൽ ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. പാട്ട് […]
Read more

ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങളടക്കം മോഷ്ടിച്ചു;അന്വേഷണം ആരംഭിച്ചു പോലീസ്

പാലക്കാട്: ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങൾ കവർന്നതായി പരാതി. പാലക്കാട് വിക്ടോറിയ കോളേജിന് സമീപത്തെ തുറപ്പാളയം അയോദ്ധ്യ ശ്രീരാമ പാദുക ക്ഷേത്രത്തിലെ വിഗ്രഹങ്ങളാണ് മോഷണം പോയത്. ക്ഷേത്രത്തിൻ്റെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നതെന്നാണ് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.പഞ്ചലോഹ വിഗ്രഹങ്ങൾക്കൊപ്പം പൂജാ സാമഗ്രികളും മോഷണം പോയതായി പരാതിയുണ്ട്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനൊപ്പം തൊഴിലിലും മുന്നേറ്റം ആവശ്യം: മന്ത്രി വീണ ജോർജ്‌

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകൾ പലതിലും മുന്നിലാണെങ്കിലും ചിലതിൽ പിന്നിലാണെന്ന് മനസിലാക്കണാമെന്ന് മാതൃ വീണ ജോർജ്‌.വിദ്യാഭ്യാസമടക്കമുള്ല മേഖലകളിൽ കേരളത്തിലെ സ്ത്രീകൾ മുന്നിലാണ് എന്നാൽ തൊഴിൽ രംഗത്ത് ആ പങ്കാളിത്തം നേടാൻ സാധിച്ചിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ്‌ കൂട്ടിച്ചേർത്തു.ജീവിതത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും ആത്മവിശ്വാസത്തോടെ നേരിടാൻ സ്ത്രീകളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന ‘പറന്നുയരാം കരുത്തോടെ’ സംസ്ഥാനതല ക്യാമ്പൈയിൻ്റെ ഉദ്ഘാടനം തിരുവനന്തപുരം വൈലോപ്പിളി സംസ്കൃതി ഭവനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ജോലി തേടിപ്പോകുന്ന സ്ത്രീകൾക്കായി എല്ലാ ജില്ലകളിലും ഹോസ്റ്റൽ സൗകര്യം […]
Read more

സജി ചെറിയാന്‍റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം: ‘വര്‍ഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ല’മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ .ഇതുപോലെയുള്ള പ്രസ്തനവ ഉന്നയിക്കുന്നവരോട് ഒരു രീതിയിലും സിപിഎമ്മിന് യോജിപ്പില്ലെന്ന്എംവി ഗോവിന്ദൻ പറഞ്ഞു.വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സിപിഎമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സജി ചെറിയാന്‍റെ പ്രസ്താവനയിൽ ഇന്നലെ എംവി ഗോവിന്ദൻ പ്രതികരിച്ചിരുന്നില്ല.എന്നാൽ സിപിഎമ്മിനെ കടന്ന ആക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്നും ജമാഅത്ത് ഇസ്ലാമികമായി ചേരുന്നതിൽ യാതൊരു മടിയുമില്ല വി. ഡി […]
Read more

15-ാം നിയമ സഭാസമ്മേളനത്തിന് ഇന്ന് തുടക്കമായി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ 15-ാം നിയമസഭയിലെ 16 സമ്മേളനം ഇന്ന് തുടക്കമായി.കേരള ​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപനത്തേോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക.ജനുവരി 22, 27, 28 ദിവസങ്ങളിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയാണ് നടക്കുക.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നയപ്രഖ്യാപനത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ വികസനവും പദ്ധതികളും ഇനി ഏത് രീതിയിലാകും മുന്നോട്ട് പോകുക എന്നതുൾപ്പെടെയുള്ള കാര്യങ്ങളാകും ഇതിൽ അവതരിപ്പിക്കുക.സമ്മേളനത്തിന്റെ പ്രധാന അജണ്ടയായ 2026 – 27 സാമ്പത്തിക വർഷത്തേക്കുള്ള 29-ന് രണ്ടാം […]
Read more

സുപ്രീം കോടതി ഇന്ന് വീണ്ടും വാദം കേൾക്കും;ഉന്നാവ് ബലാത്സംഗക്കേസിൽ കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ സിബിഐ

ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി. ഉത്തരവിനെതിരായ സിബിഐയുടെ അപ്പീല്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രണ്ടാഴ്ച മുമ്പ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ അവധിക്കാല ബെഞ്ച് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.കേസ് ഗുരുതര സ്വഭാവത്തിലുള്ളതാണെന്നും ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനുള്ള കാരണങ്ങളിൽ വിശദമായി വാദം കേൾക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നതിനാൽ ഇന്നത്തെ അപ്പീലില്‍ കോടതി കൂടുതല്‍ വാദം കേള്‍ക്കും. കേസിൽ കക്ഷി ചേരാൻ അതീജീവിതയ്ക്ക് കോടതി അനുമതിയും […]
Read more

കേസിൽ നിർണ്ണായക വഴിത്തിരിവ്; ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വസതിയിൽ ഇഡി പരിശോധന

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വസതിയിൽ ഇഡി പരിശോധന.പോറ്റിയുടെ തിരുവനന്തപുരത്തെ വസതിയിലാണ് ഇഡി പരിശോധന നടത്തുക .ദേവസ്വം ബോർഡ് ആസ്ഥാനത്തും, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായിരുന്ന എ പത്മകുമാർ, കെ വാസു എന്നിവരുടെ വീട്ടിലും ഇഡി പരിശോ​ധന നടത്തും. പോറ്റിയുടെ വീട് ഉൾപ്പെടെ 21 ഇടങ്ങളിലാണ് ഇഡി പരിശോധന നടക്കുക. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഓഫീസിലും ചെന്നൈ സ്മാർട്ട് ക്രിയേഷനിലും പരിശോധന നടക്കും.കേസിൽ നിർണ്ണായകമെന്ന് തോന്നുന്നിടത്തെല്ലാം അന്വേഷണം ഉണ്ടകുമെന്നാണ് ഇഡിയുടെ വെളിപ്പെടുത്തൽ.കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്ന […]
Read more

വയനാട്ടിൽ തോക്കും വെടിക്കോപ്പുകളുമായി വേട്ടസംഘം പിടിയിൽ

വയനാട്: സൗത്ത് വയനാട് ചെതലത്ത് റേഞ്ചിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ തോക്കും വെടിക്കോപ്പുകളുമായി വേട്ടയാടാൻ ശ്രമിച്ച മൂന്നംഗ സംഘം വനപാലകരുടെ പിടിയിലായി. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ സ്വദേശികളായ ഫവാസ് (32), മുഹമ്മദ് സാലിഹ് (39), ജുനൈദ് (34) എന്നിവരെയാണ് പിടികൂടിയത്.ബീനാച്ചി-കേണിച്ചിറ റോഡിന് സമീപമുള്ള മടുർ സർക്കാർ വനത്തിനുള്ളിൽ വെച്ചാണ് പ്രതികൾ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം. എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കാറിലെത്തിയ […]
Read more

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടം നേടി കണ്ണൂർ:തൃശ്ശൂർ രണ്ടാം സ്ഥാനം

തൃശ്ശൂർ : വാശിയേറിയ പോരാട്ടത്തിനോടുവിൽ 64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വർണക്കിരീടം കണ്ണൂർ സ്വന്തമാക്കി. 1028 പോയിന്റുകളുമായാണ് കണ്ണൂർ ഒന്നാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞവർഷം നേരിയ വ്യത്യാസത്തില്‍ കൈവിട്ടുപോയ കപ്പ് ഇത്തവണ കണ്ണൂർ തിരിച്ചുപിടിക്കുകയായിരുന്നു. തുടക്കം മുതല്‍ തന്നെ മത്സരങ്ങളില്‍ ലീഡ്‌ പുലർത്തിയ കണ്ണൂർ കിരീടം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിലായി നടന്ന മത്സരങ്ങളുടെ ഫലങ്ങളും അപ്പീല്‍ ഫലങ്ങളും പുറത്തു വന്നതോടെയാണ് കണ്ണൂർ സ്വർണം കിരീടം നേടിയതായി ഉറപ്പിച്ചത്.നിലവിലെ ചാമ്പ്യന്മാരായ തൃശൂർ രണ്ടാം സ്ഥാനത്തായി. 1023 […]
Read more

അമ്പരപ്പിച്ച് പെരുമ്പാമ്പ്അ:അരുവിക്കര ജലവകുപ്പിന് സമീപത്ത് നിന്ന് കൂറ്റൻ പാമ്പിനെ പിടികൂടി

അരുവിക്കര:അരുവിക്കര ജലവകുപ്പിന് സമീപത്ത് നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. രാത്രി 12 മണിയോടെയാണ് സംഭവം. ഈ സമയത്ത് ഇതുവഴി യാത്ര ചെയ്തിരുന്ന ഒരു ബൈക്ക് യാത്രക്കാരനാണ് റോഡിൽ പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് ഇയാൾ പാമ്പിനെ നിരീക്ഷിക്കുകയും വനം വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു.വിവരമറിഞ്ഞതിനെ തുടർന്ന് പരുത്തിപ്പള്ളിയിൽ നിന്നുള്ള റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) അംഗം ജി.എസ്. റോഷ്നി സ്ഥലത്തെത്തി പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി. ഏകദേശം 12 അടിയോളം നീളവും 50 കിലോയിലധികം ഭാരവുമുള്ള പെരുമ്പാമ്പിനെ വനം വകുപ്പിന്റെ […]
Read more
Advertisement
WhiteswanTV Footer