Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേസിൽ നിർണ്ണായക വഴിത്തിരിവ്; ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വസതിയിൽ ഇഡി പരിശോധന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വസതിയിൽ ഇഡി പരിശോധന.പോറ്റിയുടെ തിരുവനന്തപുരത്തെ വസതിയിലാണ് ഇഡി പരിശോധന നടത്തുക .ദേവസ്വം ബോർഡ് ആസ്ഥാനത്തും, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായിരുന്ന എ പത്മകുമാർ, കെ വാസു എന്നിവരുടെ വീട്ടിലും ഇഡി പരിശോ​ധന നടത്തും. പോറ്റിയുടെ വീട് ഉൾപ്പെടെ 21 ഇടങ്ങളിലാണ് ഇഡി പരിശോധന നടക്കുക. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഓഫീസിലും ചെന്നൈ സ്മാർട്ട് ക്രിയേഷനിലും പരിശോധന നടക്കും.കേസിൽ നിർണ്ണായകമെന്ന് തോന്നുന്നിടത്തെല്ലാം അന്വേഷണം ഉണ്ടകുമെന്നാണ് ഇഡിയുടെ വെളിപ്പെടുത്തൽ.കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്ന കാര്യത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്.

കേരളത്തിന് പുറത്ത് നിന്നുൾപ്പെടെയുള്ള നൂറിലധികം ഉദ്യോ​ഗസ്ഥരാണ് പരിശോധന നടത്തുന്നത്. എ പത്മകുമാര്‍, എൻ വാസു, മുരാരി ബാബു തുടങ്ങിയവരുടെ ഗോവര്‍ധൻ, പങ്കജ് ഭണ്ഡാരി തുടങ്ങിയവരടക്കമുള്ളവരുടെ വീടുകളിലുമാണ്. മുരാരി ബാബുവിന്‍റെ കോട്ടയത്തെ വീട്ടിലും പോറ്റിയുടെ വെഞ്ഞാറമൂട് പുളിമാത്തുുള്ള വീട്ടിലും വാസുവിന്റെ പേട്ടയിലെ വീട്ടിലുമുൾപ്പെടെ തിരുവനന്തപുരത്ത് മൂന്നിടങ്ങളിലാണ് ഇന്ന് പരിശോധന നടക്കുന്നത്.ബെംഗളൂരുവിലെ ഗോവര്‍ധന്‍റെ ജ്വല്ലറിയിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശ്രീറാംപുരയിലെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കലിലെ വീട്ടിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. എന്നാൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇഡി പരിശോധനയ്ക്ക് ഇതുവരെ എത്തിയിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ എസ്ഐടി സംഘം അന്വേഷിക്കുന്നതിനിടെയാണ് ഇഡിയുടെ പരിശോധന.

Tags :

Recent News

Advertisement
WhiteswanTV Footer