Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: latets

പതിമൂന്നുകാരിയെ രണ്ടര വര്ഷം പീഡിപ്പിച്ചു;മാതാവിനും സുഹൃത്തിനുമെതിരെ കേസ്

കോഴിക്കോട്: 13 വയസ്സുകാരിയെ രണ്ടര വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ മാതാവിനും മാതാവിന്റെ സുഹൃത്തിനുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വടകര സ്വദേശി അബ്ദുൽ റഫീഖ് ആണ് കേസിലെ ഒന്നാം പ്രതി. ഇയാൾ കുട്ടിയെ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയതായാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ പിതാവ് വിദേശത്തായിരുന്ന സമയത്താണ് പീഡനം നടന്നത്. മാതാവിന്റെ അറിവോടെയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സ്‌കൂളിലെ കൗൺസിലിംഗ് സെഷനിലൂടെയാണ് കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് […]
Read more

എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ; 58 ഗ്രാം മയക്കുമരുന്ന് കസ്റ്റഡിയിൽ

തിരുവനന്തപുരം: എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പള്ളിക്കൽ മേഖലയിൽ കാറിൽ കടത്തുകയായിരുന്ന 58 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. മലപ്പുറം കരുവാരകുണ്ട് സ്വദേശി ഷാഫി (24), കൊല്ലം പാരിപ്പള്ളി എഴിപ്പുറം സ്വദേശി ഷേക്ക് അഹമ്മദ് (25) എന്നിവരാണ് പിടിയിലായത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് പരിസരം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന സംഘത്തിലെ പ്രധാനികളാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു. രഹസ്യവിവരത്തെ തുടർന്നാണ് ഷാഡോ പോലീസ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രതികളെ തടഞ്ഞുനിർത്തി […]
Read more

കഞ്ചാവ് കൈവശം വെച്ച് വിപണന;പ്രതിക്ക് നാല് വർഷം തടവും പിഴയും; ശിക്ഷാവിധി മധുര ജയിലിൽ കഴിയവെ

മധുര: ആറ് കിലോ കഞ്ചാവ് കൈവശം വച്ച് വിപണനം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിക്ക് നാല് വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി കെ.പി. അനിൽകുമാറാണ് വിധി പ്രസ്താവിച്ചത്. മലയിൻകീഴ് മണിയറവിള ഹിമ ഭവനിൽ ഹരികുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ നാല് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. നിലവിൽ മറ്റൊരു മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് മധുര […]
Read more

ഇറാനെതിരെ ട്രംപിൻ്റെ പടപ്പുറപ്പാട്; ഗൾഫ് തീരത്തേക്ക് അമേരിക്കൻ ‘അർമാഡ’

വാഷിങ്ടൺ: ഇറാനുമായുള്ള ബന്ധം വീണ്ടും കടുത്ത സംഘർഷത്തിലേക്ക് നീങ്ങുന്നതിനിടെ, ഗൾഫ് തീരത്തേക്ക് വൻ സൈനിക വിന്യാസം നടത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും ശക്തമായ യുദ്ധകപ്പലുകൾ ഉൾപ്പെടുന്ന ‘അർമാഡ’ തന്നെ ഗൾഫ് മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. “ആ ദിശയിലേക്ക് ധാരാളം കപ്പലുകൾ ഞങ്ങളുടേതായി നീങ്ങുകയാണ്. വലിയൊരു സംഘമാണ് അത്. എന്നാൽ, ചിലപ്പോൾ ഇത് ഉപയോഗിക്കേണ്ടി വരില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്താണ് സംഭവിക്കുകയെന്ന് നമുക്ക് കാത്തുനോക്കാം,” ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വണ്ണിൽ മാധ്യമങ്ങളെ കാണവെ […]
Read more

ടാങ്കർ ലോറിയും കണ്ടെയ്‌നറും കൂട്ടിയിടിച്ച് അപകടം; ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തു

എറണാകുളം: കളമശേരിയിൽ കുടിവെള്ള ടാങ്കറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ട് പേരും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു . ഏലൂർ ഐ.എ.സി കമ്പനിക്ക് സമീപമാണ് അപകടം നടന്നത്. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്കാണ് പരിക്കേറ്റത്. അപകടത്തെത്തുടർന്ന് കുടിവെള്ള ടാങ്കർ ഡ്രൈവറായ ഗോപൻ ലോറിക്കുള്ളിൽ കുടുങ്ങിപ്പോയി. കൂട്ടിയിടിയുടെ ആഘാതത്തിൽ ടാങ്കറിന്റെ മുൻഭാഗം തകർന്നതിനാലാണ് ഇദ്ദേഹത്തിന് പുറത്തിറങ്ങാൻ കഴിയാതിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റ് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗോപനെ പുറത്തെടുത്തത്.
Read more

യുവാവ് കൊല്ലപ്പെട്ട സംഭവം : പ്രതി പിടിയിൽ

എറണാകുളം: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൊല്ലം സ്വദേശി മുഹമ്മദ് അലിയാണ് തമിഴ്നാട്ടിൽ നിന്നും പോലീസ് പിടിയിലായത്. സെൻട്രൽ പോലീസാണ് തമിഴ്നാട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി സ്വദേശിയായ അഭിജിത്ത് കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. ഇരുവരും തമ്മിലുണ്ടായ വാക് തകർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ വിജനമായ കെട്ടിടത്തിൽ വെച്ചുണ്ടായ തർക്കത്തിനിടെ മുഹമ്മദ് അലി അഭിജിത്തിനെ ആക്രമിക്കുകയായിരുന്നു. […]
Read more

പുതിയ പദ്ധതിയുമായി കെഎസ്ആർടിസി

തിരുവനന്തപുരം: യാത്രക്കാർക്കായി പുതിയ പരിഷ്കരണങ്ങളുമായി ജനമനസ്സ് കീഴടക്കിയ കെഎസ്ആർടിസി മറ്റൊരു പുതുമയുള്ള പദ്ധതിയുമായി രംഗത്തെത്തുന്നു. ഇന്ത്യൻ അറേബ്യൻ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ ചിക്കിങ് നൊപ്പം ചേർന്ന് കെഎസ്ആർടിസി ബസുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയാണ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ അഞ്ച് ബജറ്റ് ടൂറിസം ബസുകളിലാകും പദ്ധതി നടപ്പിലാക്കുക എന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. യാത്രക്കാർക്ക് ബസിൽ ലഭ്യമാകുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്ത് അടുത്തുള്ള ചിക്കിങ് ഔട്ട്ലെറ്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ […]
Read more

കണക്ട് ടു വർക്ക്’ പദ്ധതി ആരംഭിച്ചു; ആദ്യ ദിനം 9,861 പേർക്ക് സ്കോളർഷിപ്പ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ തുടക്കമിട്ട ‘കണക്ട് ടു വർക്ക്’ പദ്ധതിയിൽ ആദ്യ ദിനം തന്നെ 9,861 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചുതുടങ്ങിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ, ലഭിച്ച അപേക്ഷകളിൽ അർഹരായ ഏകദേശം 10,000 പേർക്ക് സ്കോളർഷിപ്പ് അനുവദിച്ചു. പ്രതിമാസം 1000 രൂപ വീതം അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ മുഖേന തുക ക്രഡിറ്റ് ചെയ്തു. ഇതിൽ 9,861 പേരുടെ അക്കൗണ്ടുകളിലേക്ക് തുക […]
Read more

ബാംഗ്ലൂർ വിമാനത്താവളത്തിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി; ഗ്രൗണ്ട് സ്റ്റാഫ്അറസ്റ്റിൽ

ബാംഗ്ലൂർ: ബംഗളൂരുവിലെ കെംപെഗൗഡാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊറിയൻ സ്വദേശിനിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഗ്രൗണ്ട് സ്റ്റാഫ് അംഗം അറസ്റ്റിൽ. എയർ ഇന്ത്യയുടെ സഹസ്ഥാപനമായ എസ്എറ്റിഎസിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് അഫാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെക്കിങ് നടപടികളുടെ ഭാഗമായി ബാഗേജിൽ നിന്ന് ‘ബീപ്പ്’ ശബ്ദം കേട്ടെന്നു പറഞ്ഞാണ് യുവതിയെ സ്വകാര്യ പരിശോധനയ്ക്കായി വിമാനത്താവളത്തിനുള്ളിലെ പുരുഷ ശൗചാലയത്തിന് സമീപത്തേക്ക് പ്രതി കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ശരീരപരിശോധനയുടെ പേരിൽ യുവതിയെ കെട്ടിപ്പിടിക്കുകയും ലൈംഗികമായി അതിക്രമം കാണിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ […]
Read more

സൗത്ത് വെയ്ൽസിൽ വെടിവയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

ഓസ്ട്രേലിയ : ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയൽസിൽ വെടിവെയ്പ്പ്. ലേക്ക് കാർജെല്ലിഗോ ടൗണിൽ നടന്ന വെടിവെയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മറ്റൊരാളെ ആശുപത്രിയിലേക്ക് മാറ്റി. ലേക്ക് കാർജെല്ലിഗോയിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ഈ പ്രദേശത്ത് എത്താതിരിക്കാൻ അഭ്യർത്ഥിക്കുന്നു. ക്രമസമാധാനം വീണ്ടെടുക്കും വരെ എല്ലാപേരും വീടിനുള്ളിൽ തുടരണമെന്നും അഭ്യർത്ഥിക്കുന്നുന്നതായി പൊലീസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. പ്രതിയെ ഇതുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. അന്വേഷണവുമായി ബന്ധപ്പെട്ട നടപടികൾ […]
Read more

Recent News

Advertisement
WhiteswanTV Footer