കോഴിക്കോട്: 13 വയസ്സുകാരിയെ രണ്ടര വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ മാതാവിനും മാതാവിന്റെ സുഹൃത്തിനുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വടകര സ്വദേശി അബ്ദുൽ റഫീഖ് ആണ് കേസിലെ ഒന്നാം പ്രതി. ഇയാൾ കുട്ടിയെ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയതായാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ പിതാവ് വിദേശത്തായിരുന്ന സമയത്താണ് പീഡനം നടന്നത്. മാതാവിന്റെ അറിവോടെയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സ്‌കൂളിലെ കൗൺസിലിംഗ് സെഷനിലൂടെയാണ് കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്.
കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഒളിവിൽ പോയ കുട്ടിയുടെ മാതാവിനെ കോഴിക്കോട് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒന്നാം പ്രതിയായ അബ്ദുൽ റഫീഖ് നിലവിൽ വിദേശത്താണുള്ളത്. ഇയാളെ നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടികൾ പൊലീസ് ആരംഭിച്ചു. പീഡനത്തിനിരയായ 13 വയസ്സുകാരി നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC)യുടെ സംരക്ഷണത്തിലാണ്.






