Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുന്നു; രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കൽപേനി ഷിപ്പും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരത്തും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തിന് പ്രധാന വെല്ലുവിളി. കാണാതായവർക്കായി ഹെലികോപ്ടർ ഉപയോഗിച്ചുള്ള തിരച്ചിൽ കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.

കാണാതായ ജോണിനെ കണ്ടെത്താൻ രാമേശ്വരം ഭാഗത്തേക്കും തിരച്ചിൽ വ്യാപിപ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ ആശ്വാസ വാക്കുകൾ മാത്രം പോരെന്നും കടൽമക്കളെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കുടുംബം ആവശ്യപ്പെട്ടു. മുതലപ്പൊഴിയിൽ കാണാതായ ഷിജിനായുള്ള തിരച്ചിലും തുടരുകയാണ്. ഷിജിനെ കണ്ടെത്തുന്നതിനായി മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി സ്‌ക്യൂബ സംഘത്തിന്റെ പരിശോധന ആരംഭിച്ചു.

നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിലിനായി ഇന്ത്യൻ നേവി സംഘം എത്തി. നേവിയുടെ കൽപേനി കപ്പൽ നീണ്ടകരയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. കപ്പലിൽ പ്രത്യേക ഡൈവിംഗ് സംഘവും സജ്ജമാണ്.

ഇന്നലെ രാത്രിയാണ് കൽപേനി കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്. നിലവിൽ നീണ്ടകരയിൽ നിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. ഡൈവിംഗ് നടത്തേണ്ട സ്ഥലം കണ്ടെത്തുന്നതിനായി നേവി മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവുമായി ബന്ധപ്പെട്ടു. മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് നിർദേശിക്കുന്ന സ്ഥലങ്ങളിൽ നേവിയുടെ ഡൈവിംഗ് സംഘം പരിശോധന നടത്തും. നേവി എത്തിയ സാഹചര്യത്തിൽ തൽക്കാലം നിരാഹാര സമരം നടത്തില്ലെന്ന് ഗൗതം കൃഷ്ണയുടെ അമ്മ റിപ്പോർട്ടറോട് പറഞ്ഞു.

അതേസമയം, മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ ഗൗരവമായ അന്വേഷണം നടന്നിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. തിരച്ചിലിനായി സർക്കാർ ലഭ്യമായ സംവിധാനങ്ങൾ വേണ്ടവിധം ഉപയോഗിച്ചിട്ടില്ലെന്നും മത്സ്യത്തൊഴിലാളികളോട് സർക്കാർ അനീതി കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താൻ വിഷയത്തിൽ പ്രതികരിക്കുമ്പോൾ ബിജെപിയും കോൺഗ്രസും സൈബർ ആക്രമണം നടത്തുകയാണെന്നും ശിവൻകുട്ടി ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix