Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിലപടുള്ള നേതാക്കന്മാരെ ഒഴിവാക്കാൻ ശ്രമിച്ചിട്ടില്ല; കോൺഗ്രസിന്റെ വിജയത്തിനായി ഉറച്ചുനിൽക്കുന്നവരെ ചേർത്തുനിർത്തും:കെ മുരളീധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശശി തരൂർ എംപി സിപിഎമ്മിലേക്ക് പോകുമെന്ന വാർത്ത തളി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ശശി തരൂരിനെപ്പോലെ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ ഒരു നേതാവിനെ ഒഴിവാക്കാൻ സാധിക്കില്ല, അങ്ങനെ കേൾക്കുന്ന വാർത്തകളെല്ലാം വ്യാജമാണ്. ചിലപ്പോൾ കോൺഗ്രസ് പാർട്ടിയിൽ തരൂരിന് ചില അസംതൃപ്തികൾ ഉണ്ടായിരിക്കാമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. പ്രത്യേകിച്ച്, മഹാപഞ്ചായത്ത് സമ്മേളനത്തിൽ അദ്ദേഹത്തിന്റെ പേര് പരാമർശിക്കാത്തതിൽ തരൂരിന് വിഷമമുണ്ടെന്ന് മനസിലാക്കുന്നു. എന്നാൽ ഇത് രാഹുൽ ഗാന്ധിയുടെ തെറ്റല്ല. രാഹുലിന് നൽകിയ ലിസ്റ്റ് അദ്ദേഹം വായിക്കുക മാത്രമാണ് ചെയ്തത്. തരൂരിനെ മനപ്പൂർവം ഒഴിവാക്കാൻ ശ്രമിച്ചിട്ടില്ല. ഈ വിഷയത്തിലെ ഗൗരവം ഉൾകൊണ്ട് തന്നെ രാഹുൽ ഗാന്ധി നേരിട്ട് ശശി തരൂരുമായി സംസാരിച്ച് അദ്ദേഹത്തിന്റെ പ്രയാസങ്ങൾ നീക്കുമെന്നാണ് കരുതുന്നത്.

“ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന ഒരു കപ്പലിൽ തരൂർ ചേരുമെന്ന് പറയുന്നത് ഏപ്രിൽ ഫൂൾ ദിനത്തിൽ മാത്രം പറയാൻ പറ്റുന്ന തമാശയാണ്. തരൂർ ഒരു പൂർണസമയ രാഷ്ട്രീയക്കാരൻ അല്ലാത്തതുകൊണ്ട് ഇത്തരം സംഭവങ്ങൾ അദ്ദേഹത്തെ വേദനിപ്പിച്ചേക്കാം. ഡൽഹിയിൽ നടന്ന ചർച്ചകളിൽ നിന്നും എന്നെപ്പോലെയുള്ല നേതാക്കളെ ഒഴിവാക്കിയിട്ടും ഞാൻ പരാതി പറയാത്തത് പാർട്ടി ഇപ്പോൾ ഒരു യുദ്ധമുഖത്ത് നിൽക്കുന്നത് കൊണ്ടാണ്. തിരഞ്ഞെടുപ്പ് സമയമായതിനാൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതില്ലെന്നും പാർട്ടി ഒറ്റക്കെട്ടായി നീങ്ങി വിജയിക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പാർട്ടിയുടെ വിജയത്തിന് ശശി തരൂരിന്റെ സേവനം അത്യാവശ്യമാണ്. ശശി തരൂർ കോൺഗ്രസിനൊപ്പം തന്നെ ഉറച്ചുനിൽക്കും. പാർട്ടിയുടെ വിജയത്തിനായി സജീവമായി പ്രവർത്തിക്കും’- മുരളീധരൻ വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer