തൃശ്ശൂർ: അന്നനാട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് സദസ്സിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ചടങ്ങിൽ വായനശാല പ്രസിഡന്റ് പി ആർ ഭാസ്ക്കാരൻമാസ്റ്റർ അധ്യക്ഷത വഹിച്ചു. കാടുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ് , വായനശാല വൈസ് പ്രസിഡൻറ് ഗിരിജ ഉണ്ണി, സെക്രട്ടറി ജിനേഷ് അബ്രഹാം, അനിത നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദേശ പ്രകാരം ജനുവരി 26 മുതൽ ഫെബ്രുവരി 22 വരെ ഒരുമാസം നീണ്ടു നിൽക്കുന്ന ഈ പരിപാടി ലൈബ്രറി കൗൺസിൽ സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം സാഹിത്യ അക്കാദമി വൈസ് ചെയർമാനും നോവലിസ്റ്റുമായ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ :
മോളി തോമസ് ( വൈസ് പ്രസിഡന്റ് കാടുകുറ്റി പഞ്ചായത്ത്), ജനറൽ കൺവീനർ പി ആർ ഭാസ്ക്കരൻ മാസ്റ്റർ ( പ്രസിഡന്റ് , ഗ്രാമീണ വായനശാല അന്നനാട്), പ്രോഗ്രാം കോഓർഡിനേറ്റർ ജിനേഷ് അബ്രഹാം (സെക്രട്ടറി , ഗ്രാമീണ വായനശാല )










