സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മാലിന്യക്കൂമ്പാരത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കണ്ടെത്തി; മാതൃകയായി എലിക്കുളം ഹരിതകർമ്മസേന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മാലിന്യങ്ങൾക്കിടയിൽ നിന്നും ലഭിച്ച സ്വർണ്ണക്കമ്മൽ ഉടമയ്ക്ക് തിരികെ നൽകി എലിക്കുളം പഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങൾ മാതൃകയായി. ഏഴാം വാർഡിലെ ഹരിതകർമ്മസേനാംഗങ്ങളായ മേരിക്കുട്ടി മാത്യു, ലിസി ജോസഫ് എന്നിവർക്കാണ് അരപ്പവനോളം തൂക്കം വരുന്ന കമ്മൽ ലഭിച്ചത്. പൊതുകം പാത്രപാങ്കൽ ലൂസി ജേക്കബിന്റേതായിരുന്നു നഷ്ടപ്പെട്ട കമ്മൽ. തന്റെ സ്വർണ്ണം എവിടെയാണ് നഷ്ടമായതെന്ന് അറിയാതെ വലഞ്ഞ ലൂസി ഇക്കാര്യം നേരത്തെ ഹരിതകർമ്മസേനാംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് അജൈവ മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി കമ്മൽ കണ്ടെത്തുന്നത്.

സത്യസന്ധത കൈവിടാതെ ഹരിതകർമ്മസേനാംഗങ്ങൾ വിവരം ഉടൻതന്നെ ഐ.ആർ.ടി.സി (IRTC) കോ-ഓർഡിനേറ്റർ വി.പി. ശശിയെ അറിയിച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദിന്റെയും സെക്രട്ടറി മാർട്ടിൻ ജോർജിന്റെയും നേതൃത്വത്തിൽ ഉടമയെ വിവരമറിയിക്കുകയായിരുന്നു. പഞ്ചായത്ത് ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് പ്രസിഡന്റ് യമുന പ്രസാദ് കമ്മൽ ഉടമയ്ക്ക് കൈമാറി. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, പഞ്ചായത്തംഗങ്ങളായ ജോഷി കെ. ആന്റണി, അബ്ദുൾ കരിം, ആൻസി ജെയിംസ് ജീരകത്തിൽ, മറിയാമ്മ തച്ചിലേടത്ത്, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, അസിസ്റ്റന്റ് സെക്രട്ടറി പി.പി. പ്രിൻസി, ഐ.ആർ.ടി.സി കോ-ഓർഡിനേറ്റർ വി.പി. ശശി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.