Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മലപ്പുറത്തെ അധിക്ഷേപിച്ച പരാമർശം; പി. നന്ദകുമാറിനെതിരെ എസ്‌വൈഎസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലപ്പുറം ജില്ലയെ അധിക്ഷേപിച്ച മുൻ എംഎൽഎ പി. നന്ദകുമാറിന്റെ പരാമർശത്തിനെതിരെ എസ്‌വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ രംഗത്ത്. ഒരു ജില്ലയെ മൊത്തമായി അപമാനിക്കുന്ന തരത്തിലുള്ളതാണ് നന്ദകുമാറിന്റെ പരാമർശമെന്ന് അദ്ദേഹം വിമർശിച്ചു.

നന്ദകുമാറിന്റെ പരാമർശം മുൻവിധിയോടെയുള്ളതാണെന്നും അത് പിൻവലിക്കാതെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. നന്ദകുമാറിനെ സിപിഎം നേതാവ് പിണറായി വിജയൻ ന്യായീകരിച്ചത് ഖേദകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

മലപ്പുറം ജില്ലയിൽ ശക്തമായ മതസൗഹാർദ്ദമാണ് നിലനിൽക്കുന്നതെന്നും അതിനെ തകർക്കാൻ മതമൗലികവാദികളും വർഗീയ ശക്തികളും ശ്രമിക്കുന്നുണ്ടെന്നും പിണറായി വിജയൻ നേരത്തെ വിശദീകരിച്ചിരുന്നു. നന്ദകുമാറിന്റെ പ്രസംഗം രാഷ്ട്രീയ എതിരാളികൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, വിവാദ പരാമർശത്തിൽ വിശദീകരണവുമായി പി. നന്ദകുമാറും രംഗത്തെത്തി. മലപ്പുറം ജില്ലയെ വർഗീയവാദികളുടെ കേന്ദ്രമാക്കാൻ അനുവദിക്കില്ല എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയുടെ പാരമ്പര്യം തനിക്ക് നന്നായി അറിയാമെന്നും ജില്ല മതനിരപേക്ഷതയുടെ കേന്ദ്രമായിരുന്നുവെന്നും നന്ദകുമാർ വ്യക്തമാക്കി. മലപ്പുറം ജില്ലയെ കുറച്ചുപേരുടെ തറവാട്ടുസ്വത്തായി ആരും കരുതേണ്ടെന്നും മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സിപിഎം മുന്നോട്ട് പോയതെന്നും നന്ദകുമാർ വിശദീകരിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix