Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൺസ്യൂമർഫെഡിൽ ഇരട്ട ജോലി; ജെ. ഫ്രെഡിക്ക് ദിവസവേതന നിയമനവും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കോൺഗ്രസ് നേതാവിന് ഇരട്ട ജോലി ചെയ്യാൻ വിചിത്രമായ നിയമന ഉത്തരവിറക്കി സഹകരണ സ്ഥാപനമായ കൺസ്യൂമർ ഫെഡ്. തിരുവനന്തപുരം റീജ്യണൽ അസിസ്റ്റന്റ് മാനേജരായ ജെ. ഫ്രെഡിക്കാണ് ദിവസവേതനാടിസ്ഥാനത്തിൽ മദ്യവിൽപ്പനശാലയിലും ജോലി ചെയ്യാൻ നിയമനം നൽകിയത്. ഡി.സി.സി അംഗവും ഐ.എൻ.ടി.യു.സി കൺസ്യൂമർ ഫെഡ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയുമാണ് ഫ്രെഡി.

തിരുവനന്തപുരം സ്റ്റാച്യുവിലെ മദ്യവിൽപ്പനശാലയിൽ വൈകിട്ട് അഞ്ച് മുതൽ രാത്രി ഒൻപത് വരെ ജോലി ചെയ്യാനാണ് നിയമന ഉത്തരവ്. പ്രതിദിനം 425 രൂപയാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്.

സ്റ്റാച്യുവിലെ മദ്യവിൽപ്പനശാലയിൽ ജീവനക്കാരുടെ കുറവുമൂലം ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ഒരാളെക്കൂടി നിയമിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റോർ മാനേജർ കൺസ്യൂമർ ഫെഡ് എം.ഡിക്ക് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെ ഏതെങ്കിലും മദ്യവിൽപ്പനശാലയിൽ വൈകിട്ട് അഞ്ച് മുതൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താൽപര്യമുണ്ടെന്ന് അറിയിച്ച് ഫ്രെഡിയും എം.ഡിക്ക് അപേക്ഷ നൽകി. തുടർന്നാണ് ഫ്രെഡിയുടെ നിയമനം സംബന്ധിച്ച ഉത്തരവിറങ്ങിയത്.

പ്രതിമാസം 60,000 രൂപയിലധികം ശമ്പളം ലഭിക്കുന്ന അസിസ്റ്റന്റ് മാനേജർ തസ്തികയിൽ തുടരുന്നതിനിടെയാണ് 425 രൂപ ദിവസവേതനത്തിന് മദ്യവിൽപ്പനശാലയിലും ഫ്രെഡി ജോലി ചെയ്യുന്നത്. ഇരട്ട ജോലി അനുവദിച്ചതോടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ മറ്റോ മറ്റൊരാൾക്ക് ലഭിക്കേണ്ടിയിരുന്ന തൊഴിലവസരവും വരുമാനവുമാണ് നഷ്ടമായതെന്ന വിമർശനവും ഉയരുന്നുണ്ട്.

അതേസമയം, ഇടതുസർക്കാരിന്റെ കാലത്തും സമാനമായ രീതിയിൽ നിയമനങ്ങൾ നടന്നിട്ടുണ്ടെന്നാണ് ഫ്രെഡിയുടെ വിശദീകരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix