കോഴിക്കോട്: കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച കൊടുവള്ളി ഉപജില്ലാ സർഗോത്സവം മടവൂർ എരവന്നൂർ എ.എൽ.പി സ്കൂളിൽ വെച്ച് നടന്നു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് നിർവ്വഹിച്ചു.
വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ കഴിവുകൾ പുറത്തെടുക്കാൻ ഇത്തരം വേദികൾ അത്യന്താപേക്ഷിതമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. ചടങ്ങിൽ മടവൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദിലീപ് പൂളക്കോട്ട് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.പി. അബ്ദുൽ ഖാദർ, ബി.പി.സി. വി.എം. മെഹറലി, വാർഡ് മെമ്പർമാരായ ഒ. അബ്ദുറഹിമാൻ, ജോഷിത എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.




