Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Madavoor

മടവൂർ പഞ്ചായത്തിൽ തെരുവുനായ്ക്കൾക്ക് പേവിഷബാധ; പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

കോഴിക്കോട്: 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി മടവൂർ ഗ്രാമപഞ്ചായത്തിൽ തെരുവുനായ്ക്കൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് (Anti-Rabies Vaccination) ആരംഭിച്ചു . പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 14 ശനിയാഴ്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഹു. സഫിയ മുഹമ്മദ് നിർവഹിച്ചു . കരിപ്പൂർ പുറായിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായകളെ പിടികൂടി ശാസ്ത്രീയമായി പ്രതിരോധ കുത്തിവെപ്പ് നൽകാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി നടപ്പിലാക്കുന്ന ഈ പ്രവർത്തനത്തിൽ വാർഡ് തലത്തിലുള്ള […]
Read more

ആരാമ്പ്രം പ്രദേശത്ത് തെരുവുനായകൾ പെരുകുന്നു

കോഴിക്കോട്: ആരാമ്പ്രം പ്രദേശത്ത് തെരുവുനായകൾ പെരുകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. രാവിലെയും വൈകുന്നേരവും സ്കൂൾ കുട്ടികളും ജോലി കഴിഞ്ഞ് മടങ്ങുന്നവരുമാണ് കൂടുതലായി ബുദ്ധിമുട്ട് നേരിടുന്നത്. കൂട്ടമായി നടക്കുന്ന നായകൾ റോഡിലൂടെ സഞ്ചരിക്കുന്നവർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയാകുന്ന സാഹചര്യമാണുള്ളത്. രാത്രി സമയങ്ങളിൽ നായകളുടെ കുരച്ചിലും കൂട്ടമായി ഓടുന്നതും ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നു. പലരും ഭയന്ന് വഴിമാറി സഞ്ചരിക്കേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി പിടികൂടൽ നടപടികളും വന്ധ്യംകരണവും വാക്സിനേഷനും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളും […]
Read more

മടവൂരിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ ഉടൻ നിയമിക്കണം; പഞ്ചായത്തിന്റെ നിവേദനം

കോഴിക്കോട്: മടവൂർ ഗ്രാമപഞ്ചായത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ അഭാവം മൂലം പൊതുജനങ്ങൾ ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ, എത്രയും വേഗം വി ഒ നെ നിയമിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട് സഫിയ മുഹമ്മദ് ജില്ലാ കളക്ടർക്ക് നിവേദനം നൽകി. വിവിധ ക്ഷേമ പെൻഷനുകൾ ലഭ്യമാക്കുന്നത് ഉൾപ്പടെ പിന്നോക്ക വിഭാഗങ്ങൾക്ക് അർഹതപ്പെട്ട സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കാനായി ദിനംപ്രതി നിരവധി പേർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തുന്നുണ്ടെങ്കിലും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ അഭാവം മൂലം സേവനങ്ങൾ തടസ്സപ്പെടുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇതോടെ പിന്നോക്ക […]
Read more

കൊടുവള്ളി ഉപജില്ലാ സർഗോത്സവം മടവൂർ എരവന്നൂരിൽ ഉജ്ജ്വല തുടക്കം

കോഴിക്കോട്: കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച കൊടുവള്ളി ഉപജില്ലാ സർഗോത്സവം മടവൂർ എരവന്നൂർ എ.എൽ.പി സ്കൂളിൽ വെച്ച് നടന്നു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ കഴിവുകൾ പുറത്തെടുക്കാൻ ഇത്തരം വേദികൾ അത്യന്താപേക്ഷിതമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. ചടങ്ങിൽ മടവൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദിലീപ് പൂളക്കോട്ട് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.പി. അബ്ദുൽ ഖാദർ, ബി.പി.സി. വി.എം. മെഹറലി, […]
Read more

കെഎസ്എസ്പിഎ മടവൂർ മണ്ഡലം കമ്മിറ്റി ജനപ്രതിനിധികളെയും വിദ്യാർത്ഥികളെയും ആദരിച്ചു

കോഴിക്കോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) മടവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും ഉന്നത വിജയം കരസ്ഥമാക്കിയ മികച്ച വിദ്യാർത്ഥികൾക്കും സ്വീകരണവും അനുമോദനവും നൽകി. മണ്ഡലം പ്രസിഡന്റ് അരിയിൽ ഇസ്മായിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി സെക്രട്ടറി എം.എം. വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. പി.കെ. സുലൈമാൻ മാസ്റ്റർ, എം.പി. സദാനന്ദൻ, വി. സലാം, പി. ബഷീർ, കെ. ബാലാമണി, കെ.പി. മുഹമ്മദൻസ്, സി.കെ. ഗിരീഷ്കുമാർ, പി.സി. ആമിന മുഹമ്മദ്‌, എം.കെ. […]
Read more

ജനപ്രതിനിധികൾക്കും കായികതാരം റിദ ഫാത്തിമയ്ക്കും സ്വീകരണ നൽകി സീനിയർ സിറ്റിസൺ ഫോറം

കോഴിക്കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മടവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്നും വിജയിച്ച ജനപ്രതിനിധികൾക്കും പാര അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ റിദ ഫാത്തിമയ്ക്കും സീനിയർ സിറ്റിസൺ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഫോറം പ്രസിഡന്റിന്റെ ആരാമ്പ്രം എടിയാടിപൊയിലിലുള്ള വസതിയിൽ വെച്ച് നടന്ന ചടങ്ങ് പി.ടി. മൊയ്തീൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവിധ വാർഡുകളിൽ നിന്നും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ തലങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 22 മെമ്പർമാരെയാണ് ചടങ്ങിൽ ആദരിച്ചത്. നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികൾക്ക് […]
Read more

മടവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പുതുവർഷാഘോഷം സംഘടിപ്പിച്ചു

കോഴിക്കോട്: പുതുവർഷത്തെ ആവേശപൂർവ്വം വരവേറ്റ് മടവൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ പുതുവർഷാഘോഷം മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ഗിരീഷ് കുമാർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സാമൂഹികമായും സാമ്പത്തികമായും സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ കുടുംബശ്രീ വഹിക്കുന്ന പങ്ക് വലുതാണെന്നും, പുതിയ വർഷത്തിൽ കൂടുതൽ കരുത്തോടെ മുന്നേറാൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വിവിധ വാർഡുകളിലെ പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ […]
Read more

മടവൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുന്നു

കോഴിക്കോട്: മടവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്നും ത്രിതല പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 22 മെമ്പർമാർക്കും സീനിയർ സിറ്റിസൺ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുന്നു. നാളെ 2026 ജനുവരി 2 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റിന്റെ ആരാമ്പ്രം എടിയാടിപൊയിലിലുള്ള വസതിയിൽ വെച്ചാണ് ചടങ്ങ് നടക്കുന്നത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ തലങ്ങളിലേക്ക് മടവൂരിന്റെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരെ ആദരിക്കാനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ഫോറം ഭാരവാഹികളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് […]
Read more

മടവൂർ സിഎം മഖാമിൽ ഭണ്ഡാരം തകർത്ത് മോഷണം; പ്രതി പിടിയിൽ

കോഴിക്കോട്: മലബാറിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മടവൂർ സി.എം മഖാമിൽ നിന്നും ഭണ്ഡാരം തകർത്ത് പണം മോഷ്ടിച്ച പ്രതി പിടിയിൽ. പാലക്കാട് കുന്നുംപുറം സ്വദേശി പി.കെ മുഹമ്മദ് ഹനീഫയാണ് കുന്ദമംഗലം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. തുടർന്ന് മഖാം ഭാരവാഹികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രാഥമിക തെളിവെടുപ്പിൽ പ്രതിയിൽ നിന്നും 42,000 രൂപയോളം കണ്ടെടുത്തു.
Read more

മടവൂരിൽ സഫിയ മുഹമ്മദ് പ്രസിഡന്റായേക്കും

കോഴിക്കോട് : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. അധികാരം നിലനിർത്തിയ മടവൂർ ഗ്രാമപഞ്ചായത്തിന്റെ അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ പഞ്ചായത്ത് അംഗം കൂടിയായ സഫിയ മുഹമ്മദിന്റെ പേര് സജീവമായി പരിഗണിക്കുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസ്സിന്റെ സി.കെ. ഗിരീഷ് കുമാറിനെയാണ് പരിഗണിക്കുന്നത്. മുസ്ലിം ലീഗ് ടിക്കറ്റിൽ ആരാമ്പ്രം ചക്കാലക്കൽ 13-ാം വാർഡിൽ നിന്ന് മത്സരിച്ച് വിജയിച്ചാണ് സഫിയ മുഹമ്മദ് വീണ്ടും പഞ്ചായത്ത് അംഗമായത്. പഞ്ചായത്ത് അംഗമെന്ന നിലയിലുള്ള പരിചയത്തിന് പുറമെ, മുൻ സിഡിഎസ് ചെയർപേഴ്സൺ, വനിതാ ലീഗ് […]
Read more
Advertisement
WhiteswanTV Footer