Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മടവൂർ പഞ്ചായത്തിൽ തെരുവുനായ്ക്കൾക്ക് പേവിഷബാധ; പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി മടവൂർ ഗ്രാമപഞ്ചായത്തിൽ തെരുവുനായ്ക്കൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് (Anti-Rabies Vaccination) ആരംഭിച്ചു . പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 14 ശനിയാഴ്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഹു. സഫിയ മുഹമ്മദ് നിർവഹിച്ചു .

കരിപ്പൂർ പുറായിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായകളെ പിടികൂടി ശാസ്ത്രീയമായി പ്രതിരോധ കുത്തിവെപ്പ് നൽകാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി നടപ്പിലാക്കുന്ന ഈ പ്രവർത്തനത്തിൽ വാർഡ് തലത്തിലുള്ള സഹകരണം അധികൃതർ അഭ്യർത്ഥിച്ചു.

പൊതുജന ശ്രദ്ധയ്ക്ക്:

• ആരാമ്പ്രം പ്രദേശത്ത് തെരുവുനായ്ക്കൾ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ വാർഡ് മെമ്പറെ അറിയിക്കേണ്ടതാണ്.

• നായകളെ പിടികൂടുന്ന സംഘത്തിന് കൃത്യമായ ലൊക്കേഷൻ ലഭ്യമാക്കുന്നതിനായി പൊതുജനങ്ങൾ ഈ അവസരം ഉപയോഗപ്പെടുത്തണം.

തെരുവുനായ ശല്യം കുറയ്ക്കുന്നതിനും പേവിഷബാധ തടയുന്നതിനും പഞ്ചായത്ത് നടത്തുന്ന ഈ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer