ആലപ്പുഴ: NCP S മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി യും ഇടതുപക്ഷ സഹയാത്രികനുമായ സതീഷ് തോന്നയ്ക്കല്‍ TVK യിലേക്ക്.
TVK പ്രസിഡന്റ് ശ്രീ വിജയുമായി ചെന്നൈ കൂടിക്കാഴ്ച നടത്തി. തമിഴ്നാടിന്റെ അടുത്ത സംസ്ഥാനമായ കേരളത്തിലും പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 14 ജില്ലകളിലും കമ്മറ്റികള്‍ രൂപീകരിക്കുവാനും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുവാനുമാണ് തീരുമാനം

തമിഴ്നാട്ടിലെ എന്നപോലെ കേരളത്തിലും വിജയ് ഫാന്‍സ് ശക്തമാണ് , മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ശ്രീമതി ജയലളിതയുടെ പാര്‍ട്ടിയില്‍ സജീവമായിരുന്ന നിലവിലെ മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിനും ആയും അടുത്ത ബന്ധമുള്ള ശ്രീ സതീഷ് തോന്നയ്ക്കല്‍ ആയിരിക്കും പാര്‍ട്ടിയുടെ കേരളത്തിന്റെ അധ്യക്ഷന്‍ എന്നറിയുന്നു.
NCP S സംസ്ഥാന ജനറല്‍ സെക്രട്ടറിയായി, ദേശീയ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവന്ന സതീഷ് തോന്നയ്ക്കല്‍. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് NCP S ല്‍ നിന്നും രാജിവച്ചത്.
വരുന്ന തെരഞ്ഞെടുപ്പില്‍ കുട്ടനാട്ടില്‍ TVK സ്ഥാനാര്‍ത്ഥിയായി സതീഷ് തോന്നക്കല്‍ മത്സരിക്കുമെന്നും അറിയുന്നു. ഫെബ്രുവരി അവസാനം മാര്‍ച്ച് ആദ്യവാരം TVK പ്രസിഡന്റ് ശ്രീ വിജയ് കുട്ടനാട്ടില്‍ എത്തുമെന്ന് അറിയുന്നു.




