തൃശ്ശൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വർണക്കിരീടം സമർപ്പിച്ചു. തൃശൂരിലെ ജ്വല്ലറി മാനുഫാക്ചറിങ് സ്ഥാപനമായ അജയ് ആന്റ് കമ്പനിയുടെ ഉടമ സി. എസ്. അജയകുമാറിന്റെ ഭാര്യ സിനിയാണ് കിരീടം സമർപ്പിച്ചത്.
കൊടിമര ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുണ്‍കുമാർ കിരീടം ഏറ്റുവാങ്ങി. ക്ഷേത്ര ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, സി.എസ്.ഒ. മോഹൻകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിശേഷ ദിവസങ്ങളിൽ ഭഗവാനെ ചാർത്തുന്നതിനായി പ്രത്യേകം നിർമ്മിച്ചിരിക്കുന്ന കിരീടത്തിന് പതിച്ച കല്ലുകൾ ഉൾപ്പെടെ മൊത്തം 174 ഗ്രാം തൂക്കമുണ്ട്.




