Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാഴ്ചയും രുചിയും അറിവും ഒരുമിച്ച്- മണ്ണയ്ക്കനാട് സ്കൂളിൽ ‘ഊരറിവ്’ ഹരിതവസന്തമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പാരമ്പര്യത്തിന്റെയും പ്രകൃതിസംരക്ഷണത്തിന്റെയും സന്ദേശമുയർത്തി മണ്ണയ്ക്കനാട് ഗവ. യു.പി. സ്‌കൂളിൽ സംഘടിപ്പിച്ച ‘ഊരറിവ്’ ജൈവവൈവിധ്യ ബോധവൽക്കരണ മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, സംസ്ഥാന കൃഷി വകുപ്പ്, സ്‌കൂൾ ഭരണസമിതി എന്നിവർ സംയുക്തമായാണ് പച്ചപ്പിന്റെ ഈ ഉത്സവം ഒരുക്കിയത്. പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായി ഒരുക്കിയ മേളയിൽ തെങ്ങോലകൾ കൊണ്ട് അലങ്കരിച്ച സ്റ്റേജും ഇലകൾ കൊണ്ട് നിർമ്മിച്ച ബാഡ്ജുകളും വേറിട്ട കാഴ്ചയായി. വാക്കുകളിലല്ല പ്രവൃത്തിയിലാണ് പ്രകൃതി സംരക്ഷണം വേണ്ടതെന്ന മാതൃകയാണ് ഇതിലൂടെ സ്കൂൾ അധികൃതർ മുന്നോട്ടുവെച്ചത്.

മേളയുടെ ഭാഗമായി ഒരുക്കിയ നാടൻ ഭക്ഷണമേള പുതുതലമുറയ്ക്ക് നാവിലെ അറിവായി മാറി. രക്ഷിതാക്കളും അധ്യാപകരും കുട്ടികളും കൈകോർത്തപ്പോൾ അടുപ്പിന്റെ ചൂടേറിയ നാടൻ വിഭവങ്ങൾ പുസ്തകത്താളുകൾക്ക് പുറത്തുള്ള വലിയൊരു അനുഭവപാഠമായി മാറി. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടയ്ക്കൽ മേള ഉദ്ഘാടനം ചെയ്തു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് സിജിൻലാൽ സ്കൂൾ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗ്രേസിക്കുട്ടി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.

പ്രാദേശിക ജൈവവൈവിധ്യങ്ങൾ, പരമ്പരാഗത കാർഷിക ഉപകരണങ്ങൾ, ജൈവ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനം കർഷകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ വിജ്ഞാനപ്രദമായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ബെൽജി ഇമ്മാനുവൽ മികച്ച കർഷകരെയും പുരാവസ്തു ദർശകരെയും ചടങ്ങിൽ ആദരിച്ചു. രണ്ടാം ദിനമായ ഇന്ന് (ജനുവരി 22) കർഷക അവാർഡ് ജേതാവ് റോബിൻ കല്ലോലിയിലിന്റെ അധ്യക്ഷതയിൽ ബോധവൽക്കരണ ക്ലാസുകളും സംവാദങ്ങളും നടക്കും. ഹെഡ്മാസ്റ്റർ വിജിത് കുമാർ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന മേള മണ്ണയ്ക്കനാടിന് ഒരു ഹരിതാനുഭവമായി മാറി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix