കൊല്ലം: സിപിഎം നേതാവ് മുസ്ലിം ലീഗില്‍ ചേര്‍ന്നു. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു ആണ് ലീഗില്‍ ചേര്‍ന്നത്. പാണക്കാട് സാദിഖ് അലി തങ്ങള്‍ ഷാള്‍ അണിയിച്ച് സുജ ചന്ദ്ര ബാബുവിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
30 വര്‍ഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചുകൊണ്ടാണ് സുജ ചന്ദ്രബാബു മുസ്ലിം ലീഗിലേക്ക് ചേര്‍ന്നത്. മുന്ന് തവണ അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു കൂടാതെ, മഹിളാ അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു.
അതേസമയം, ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് സുജ ചന്ദ്രബാബു പ്രതികരിച്ചു. ലീഗ് എല്ലാവരെയും ഒരുപോലെ കൊണ്ടുപോകുന്ന പ്രസ്ഥാനമാണെന്നും ഐഷാ പോറ്റി പറഞ്ഞ കാര്യങ്ങളില്‍ അതേ നിലപാടാണ് ഉള്ളതെന്നും അവര്‍ പറഞ്ഞു. ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്ന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മറ്റൊരു സിപിഎം മുതിര്‍ന്ന വനിതാ നേതാവ് കൂടി പാര്‍ട്ടി വിടുന്നത്.
മുസ്ലിം ലീഗിന്റെ ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ചാണ് പാണക്കാട് സാദിഖ് അലി തങ്ങള്‍ ഷാള്‍ അണിയിച്ച് സുജ ചന്ദ്രബാബുവിന് പാര്‍ട്ടി അംഗത്വം നല്‍കിയത്. സിപിഎം ജില്ലാ നേതൃത്വവുമായുള്ള അതൃപ്തി പരസ്യമാക്കിക്കൊണ്ടാണ് സുജ ചന്ദ്രബാബു പാര്‍ട്ടി വിടുന്നത്്.






