എറണാകുളം: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൊല്ലം സ്വദേശി മുഹമ്മദ് അലിയാണ് തമിഴ്നാട്ടിൽ നിന്നും പോലീസ് പിടിയിലായത്. സെൻട്രൽ പോലീസാണ് തമിഴ്നാട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി സ്വദേശിയായ അഭിജിത്ത് കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. ഇരുവരും തമ്മിലുണ്ടായ വാക് തകർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ വിജനമായ കെട്ടിടത്തിൽ വെച്ചുണ്ടായ തർക്കത്തിനിടെ മുഹമ്മദ് അലി അഭിജിത്തിനെ ആക്രമിക്കുകയായിരുന്നു. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവും നെഞ്ചിലേറ്റ കുത്തുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.










