Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോടിമത രണ്ടാം പാലത്തിന്റെയും സമീപനപാതകളുടെയും നിർമാണം പൂർത്തീകരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: നഗരത്തിൽ എം.സി. റോഡിൽ നിർമാണം മുടങ്ങിക്കിടക്കുന്ന കോടിമത രണ്ടാം പാലം ഇനി അധികം താമസിയാതെ തുറക്കും. എല്ലാ തടസ്സങ്ങളും ഒഴിവാക്കി സ്ഥലം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിരന്തര ഇടപെടലുകളിൽ പാലം വീണ്ടും  പണി തുടങ്ങി.

കോടിമത രണ്ടാം പാലത്തിന്റെയും സമീപനപാതകളുടെയും നിർമാണം വേഗത്തിലായി കഴിഞ്ഞു. പാലത്തിന്റെ നിർമാണം അഞ്ച് മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് അധികൃതരുടെ ശ്രമം. 2014ൽ പത്തു കോടി രൂപയ്ക്കാണു പാലം പണിക്കു കരാർ നൽകിയത്. 2015 ഓഗസ്റ്റിലായിരുന്നു പുതിയ പാലത്തിന്‍റെ ജോലികൾ ആരംഭിച്ചത്. എന്നാൽ സമീപപാതയ്ക്കും മറ്റും സ്ഥലം ഏറ്റെടുക്കാൻ വൈകിയതോടെ നിർമ്മാണം മുടങ്ങി.

ഇവിടെ മുമ്പ് പുറമ്പോക്കിലെ രണ്ട് കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് വൈകിയതോടെ പാലം പൂർത്തികരണവും പാതിയിൽ  നിന്ന് പോകുകയായിരുന്നു. അങ്ങനെ നിർമ്മാണം തുടങ്ങി മൂന്നുവർഷത്തിനുശേഷം നിർമാണം മുടങ്ങി. പിന്നീട് പഴയ നിരക്കിൽ നിർമാണം പൂർത്തിയാക്കാൻ കഴിയില്ലെന്ന കാരണത്താൽ കരാറുകാരനും പിൻവാങ്ങി. ശേഷം പലരുടേയും ഇടപെടലിലാണ് പുറമ്പോക്കിലെ കുടുംബങ്ങളെ ഒഴിപ്പിച്ചത്.

Recent News

Advertisement
WhiteswanTV Footer