Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കടപ്ലാമറ്റം പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (JCI) കടപ്ലാമറ്റം ബ്ലൂസ് ശാഖയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികൾക്കും സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചു. മുൻ എംപി തോമസ് ചാഴിക്കാടൻ ജനപ്രതിനിധികളെ ആദരിക്കുകയും അനുമോദനങ്ങൾ അർപ്പിക്കുകയും ചെയ്തു.

ജെസിഐ കടപ്ലാമറ്റം ശാഖ പ്രസിഡന്റ് ലിന്റോ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷൻ അംഗം ജോസ് മോൻ മുണ്ടക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബോണി കുര്യാക്കോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനാ സിറിയക്, വൈസ് പ്രസിഡന്റ് സജീവ് കുമാർ എ. ഡി എന്നിവർ സന്നിഹിതരായിരുന്നു.

ചടങ്ങിൽ വെച്ച് എസ്എംവൈഎം (SMYM) പാലാ രൂപത ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സോനാ മാത്യു കൊച്ചുപറമ്പിലിനെ പ്രത്യേകം അഭിനന്ദിച്ചു. ജെസിഐ നേതാക്കളായ മനു ജോർജ്, ജോപ്രസാദ് കുളിരാനി, നിധീഷ് നിധീരി, റോണി ഇറമ്പിൽ, ജോയിസ് മറ്റപ്പള്ളി, അജയ് ജെയിംസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളുടെ പങ്കിനെ യോഗം ശ്ലാഘിച്ചു.

Recent News

Advertisement
WhiteswanTV Footer