Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിനിമയെ വെല്ലുന്ന രക്ഷാപ്രവർത്തനം; മരണമുനമ്പിൽ നിന്ന് കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് നടക്കാവ് പോലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: അവസാന നിമിഷം വരെ പൊരുതിയ പോലീസ് സംഘം മരണത്തിന്റെ വക്കിലായിരുന്ന യുവാവിനെ ജീവിതത്തിലേക്ക് ജീവിതത്തിലേക്ക് തിരികെക്കയറ്റി. പ്രണയനൈരാശ്യത്തെത്തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെയാണ് നടക്കാവ് പോലീസ് സാഹസികമായി രക്ഷപ്പെടുത്തിയത്.

തുമ്പായത് ഒരു ഫോൺ :

കോൾകഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ നിന്ന് നടക്കാവ് എ.എസ്.ഐ പി. സുനീഷിന് സന്ദേശം ലഭിക്കുന്നത്. കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ കാണാനില്ലെന്നും അവസാന ടവർ ലൊക്കേഷൻ നടക്കാവ് സ്റ്റേഷൻ പരിധിയിലാണെന്നുമായിരുന്നു വിവരം. ഫോട്ടോയും ഫോൺ നമ്പറും കൈമാറിയതിന് പിന്നാലെ പോലീസ് സംഘം രംഗത്തിറങ്ങി.

അഞ്ചു കിലോമീറ്റർ നീണ്ട കാൽനട തിരച്ചിൽ: എരഞ്ഞിപ്പാലം, ശാസ്ത്രിനഗർ മേഖല കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. ജനസാന്ദ്രതയേറിയ ഈ സ്ഥലത്ത് ഒട്ടേറെ ഹോട്ടലുകളും ഹോസ്റ്റലുകളുമുണ്ട്. എ.എസ്.ഐ പി. സുനീഷ്, സി.പി.ഒ എൻ. നിഷോബ്, ഡ്രൈവർ എം. മുഹമ്മദ് ജിഷാദ് എന്നിവർ വാഹനം പോകാൻ കഴിയാത്ത ഇടവഴികളിലൂടെ പോലും കാൽനടയായി തിരച്ചിൽ നടത്തി. ഇടയ്ക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് സംഘം രക്ഷപ്പെട്ടത്.

Recent News

Advertisement
WhiteswanTV Footer