തിരുവനന്തപുരം: പത്മപുരസ്കാരം നേടിയ കലാമണ്ഡലം വിമല മേനോനെ സന്ദർശിച്ച് മന്ത്രി വി ശിവൻകുട്ടി. ഇത് വൈകി കിട്ടിയ അംഗീകാരം’ എന്നിരുന്നാലും ഇപ്പോള്‍ പത്മശ്രീ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആർക്ക് പുരസ്കാരം നൽകണമെന്നത് കേന്ദ്ര സർക്കാർ തീരുമാനമാണ്, അതിൽ ആരും ആക്ഷേപം ഉന്നയിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. അതേസമയം പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാന നേട്ടമാണ് ഉണ്ടായത്. നടൻ മമ്മൂട്ടി, വെള്ളാപ്പള്ളി നടേശൻ എന്നിവര്‍ക്ക് പത്മഭൂഷൺ ലഭിച്ചപ്പോള്‍ മുൻ ജസ്റ്റിസ് കെ ടി തോമസിനും പി നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ബഹുമതിയായ പത്മവിഭൂഷൺ സമ്മാനിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെയും രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു.
പത്മവിഭൂഷൺ നേടിയ അഞ്ച് പേരിൽ മൂന്ന് പേരും മലയാളികളാണെന്നതും കേരളത്തിന് അഭിമാനം. കലാമണ്ഡലം വിമലാ മേനോന് പുറമെ ശാസ്ത്ര–സാങ്കേതിക മേഖലയിൽ സംഭാവന നൽകിയ എ. മുത്തുനായകം, നൃത്തകലാകാരി പരിസ്ഥിതി പ്രവർത്തക കൊല്ലക്കൽ ദേവകി അമ്മ എന്നിവർക്കും പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്.






