Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിപിഎമ്മുമായി ചർച്ച നടത്തിയെന്ന് അറിഞ്ഞത് വിമാനത്തിലിരുന്നപ്പോൾ: ശശി തരൂർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. അത്തരം വിവാദങ്ങളിൽ വിദേശ രാജ്യത്തുനിന്നു പ്രതികരിക്കുന്നതു ശരിയല്ലെന്നും മറുപടി പറയുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. പാർട്ടി മാറ്റവുമായി ബന്ധപ്പെട്ടു രാവിലെ ചർച്ച നടത്തിയെന്നു വാർത്തകളിൽ പറയുന്ന സമയത്തു താൻ വിമാനത്തിലായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം അഭ്യൂഹങ്ങൾ പാടെ തള്ളി.

സാഹിത്യോത്സവത്തിൽ പങ്കെടുക്കാനാണ് തരൂർ ദുബായിലെത്തിയത്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള യുഎഇയിലെ വ്യവസായികൾ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസുമായി തരൂർ ഇടഞ്ഞുനിൽക്കുന്നെന്ന കണക്കുകൂട്ടലിൽ അദ്ദേഹത്തെ ഒപ്പംനിർത്താനുള്ള സാധ്യത സിപിഎം ആരായുന്നുണ്ടെന്നായിരുന്നു വാർത്തകൾ.

Recent News

Advertisement
WhiteswanTV Footer