ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ ചിത്രം പ്രഖ്യാപിച്ചു. ഘ367 എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ രചന, സംവിധാനം വിഷ്ണു മോഹന്‍. വമ്പന്‍ കാന്‍വാസില്‍ ഒരുങ്ങാന്‍ പോകുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍മാര്‍- ബൈജു ഗോപാലന്‍, വി സി പ്രവീണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി. ‘മേപ്പടിയാന്‍’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകന്‍ ആണ് വിഷ്ണു മോഹന്‍.
വിദേശത്ത് നിന്നും ബോളിവുഡില്‍ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടെ അണിനിരക്കുന്ന ചിത്രം, ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായാണ് ഒരുങ്ങുക. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കാന്‍ പ്ലാന്‍ ചെയ്യുന്ന ചിത്രത്തിന്റെ താരനിര, സാങ്കേതിക സംഘം എന്നിവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വിടും.
സുരേഷ് ഗോപി നായകനായ ‘ഒറ്റക്കൊമ്പന്‍’, ജയറാം – കാളിദാസ് ജയറാം ടീം ഒന്നിക്കുന്ന ‘ആശകള്‍ ആയിരം’, ജയസൂര്യ നായകനായ ‘കത്തനാര്‍’, നിവിന്‍ പോളി നായകനാവുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രം, എസ് ജെ സൂര്യ ഒരുക്കുന്ന ‘കില്ലര്‍’, എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ അണിയറയില്‍ ഒരുങ്ങുന്ന വമ്പന്‍ ചിത്രങ്ങള്‍. പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍, പിആര്‍ഒ- ശബരി, വാഴൂര്‍ ജോസ്.




