സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മലപ്പുറം വെട്ടിച്ചിറയിൽ ടോൾ പിരിവ് ഉടൻ തുടങ്ങും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വളാഞ്ചേരിക്കടുത്ത് വെട്ടിച്ചിറയിൽ ദേശീയപാത 66-ൽ ടോൾ പിരിവ് ഉടൻ ആരംഭിക്കും. കാർ, ജീപ്പ്, വാൻ തുടങ്ങിയ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് കുറഞ്ഞ നിരക്ക് 145 രൂപയായിരിക്കും. 24 മണിക്കൂറിനുള്ളിൽ മടക്കയാത്ര നടത്തിയാൽ 220 രൂപ നൽകിയാൽ മതി. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് 340 രൂപ നിരക്കിലുള്ള മാസാന്ത പാസ് ലഭ്യമാകും.

ബസ്, ട്രക്ക് വിഭാഗത്തിലുള്ള വാഹനങ്ങൾക്ക് 495 രൂപയും, വ്യാവസായിക വാഹനങ്ങൾക്ക് 540 രൂപയും ടോൾ ഈടാക്കും. ഹെവി കൺസ്ട്രക്ഷൻ മെഷിനറി വാഹനങ്ങൾക്ക് 775 രൂപയും, ഏഴ് അല്ലെങ്കിൽ അതിലധികം ആക്സിലുകളുള്ള വാഹനങ്ങൾക്ക് 945 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം, പണി പൂർണമായും പൂർത്തിയാകാതെയാണ് ടോൾ പിരിവിന് നീക്കമെന്ന വിമർശനം ശക്തമാകുന്നുണ്ട്. രാമനാട്ടുകര മുതൽ തുടങ്ങുന്ന റീച്ചിൽ കൂരിയാട്, വട്ടപ്പാറ, കുറ്റിപ്പുറം തുടങ്ങിയ പ്രദേശങ്ങളിൽ ഇനിയും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകാനുണ്ടെന്നും, പണി തീരാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരും ജനപ്രതിനിധികളും. ആദ്യം നിർമാണം പൂർത്തിയാക്കി ശേഷം ടോൾ പിരിവ് ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement