തൃശ്ശൂർ: കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക വിത്ത് ബില്‍ പിന്‍വലിക്കുക രാസവള വിലവര്‍ദ്ധനവ് പിന്‍വലിക്കുക തൊഴിലുറപ്പ് ഭേദഗതി ബല്‍ പിന്‍വലിക്കുക വന്യമൃഗശല്യത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യ കിസ്സാന്‍സഭ സംസ്ഥാന വ്യാപകമായി നടത്തിയ കര്‍ഷക രോഷാഗ്നി നടത്തി.
കിസ്സാന്‍സഭ ചാലക്കുടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരം. സിപിഐ മണ്ഡലം സെക്രട്ടറി സി വി ജോഫി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം ഡി ബാഹുലേയന്‍ അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി ടി വി രാമകൃഷ്ണന്‍ സിപിഐ മണ്ഡലം അസിസ്റ്റന്‍റ് സെക്രട്ടറി എം വി ഗംഗാധരന്‍ ചാലക്കുടി ലോക്കല്‍ സെക്രട്ടറി അനില്‍ കദളിക്കാടന്‍ കെ വി ജോസഫ് പി എ ജോയി തുടങ്ങിയവര്‍ സംസാരിച്ചു.










