Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വെച്ചൂരിൽ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നാട്ടുകാരുടെ ഇടപെടലിൽ കുട്ടികൾ രക്ഷപെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ആറാം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. വെച്ചൂർ ഔട്ട്‌പോസ്റ്റ് അഞ്ചുമന പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 2.50-ഓടെയാണ് സംഭവം. സ്കൂൾ കഴിഞ്ഞ് മടങ്ങുകയായിരുന്ന സുഹൃത്തുക്കളായ രണ്ട് കുട്ടികളെ ഈക്കോ വാനിലെത്തിയ സംഘം മുഖത്ത് തോർത്ത് ചുറ്റി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.

കുട്ടികൾ ഭയപ്പെട്ട് കുതറിയോടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റ് യാത്രക്കാർ സമയോജിതമായി ഇടപെടുകയും ചെയ്തതോടെ സംഘം വാഹനം ഓടിച്ചുപോയി. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. സംഭവത്തെക്കുറിച്ച് കല്ലറ പോലീസിൽ വിവരമറിയിച്ചു.

നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘത്തെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Recent News

Advertisement
WhiteswanTV Footer