തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള പോളി ടെക്നിക് കോളേജുകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ആനുകൂല്യം അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
കേൾവി പരിമിതിയുള്ളവരും കാഴ്ചപരിമിതിയുള്ളവരും മാനസിക വെല്ലുവിളി നേരിടുന്നവരും ശാരീരികമായ ഭിന്നശേഷിത്വമുള്ളവരും ഓട്ടിസം ബാധിതരും ആയ വിദ്യാർത്ഥികൾക്കാണ് ഗ്രേസ് മാർക്ക് ആനുകൂല്യം ലഭിക്കുക. ഈ വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്ക് സ്ഥാപനതല പരീക്ഷകളിൽ ഓരോ തിയറി പേപ്പറിനും പരമാവധി ഇരുപത്തഞ്ച് ശതമാനം ഗ്രേസ് മാർക്ക് അനുവദിക്കും.
ലാറ്ററൽ എൻട്രി ടെസ്റ്റ് വഴി പ്രവേശനം നേടുന്ന ഇത്രയും വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ബ്രിഡ്ജ് കോഴ്‌സ് തിയറി പേപ്പറുകളിൽ പരമാവധി ഇരുപത്തഞ്ച് ശതമാനം ഗ്രേസ് മാർക്ക് അനുവദിക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.






