കോഴിക്കോട്: മദ്യലഹരിയിൽ യുവാവ് ഓടിച്ചകാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചു. താമരശ്ശേരി ച്ചുങ്കം കോപ്പർ കിച്ചണിന് മുൻവശമാണ് അപകടം. അശ്രദ്ധമായി വന്ന കാർ മറ്റൊരു കാറിന് പിന്നിൽ ഇടിച്ചു തുടർന്ന് റോഡരികിൽ ഉണ്ടായിരുന്ന സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൻ്റെ മുകളിൽ പതിച്ചു. വൈത്തിരി സ്വദേശിയാണ് യുവാവ്, ഇയാൾ അമ്പായത്തോട് ഉള്ള ബാറിൽ നിന്നും മദ്യപിച്ച് ഇറങ്ങിയതാണെന്ന് നാട്ടുകാരോടും, പോലീസിനോടും സമ്മതിച്ചു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു. ഇയാൾ ഓടിച്ചകാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വാഹനങ്ങൾക്ക് വലിയ നഷ്ടങ്ങൾ ഉണ്ടായെന്നും ആ സമയത്ത് നാട്ടുകാർ തടഞ്ഞില്ലായിരുന്നെങ്കിൽ താമരശ്ശേരി നടക്കുന്ന താമരശ്ശേരി ഫെസ്റ്റിൽ എത്തിയ ജനകൂട്ടത്തിന് ഭീഷണി ആകുമായിരുന്നു എന്നും നാട്ടുകാർ വ്യക്തമാക്കി.



