പാലക്കാട്: അഖിലകേരള മാരാർ ക്ഷേമസഭയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സഭയുടെ മുഖപത്രമായ സോപാനധ്വനി യുടെ പത്രാധിപരുമായ എസ്. സദാശിവ മാരാർ (85) അന്തരിച്ചു. പുതുക്കോട് കിഴക്കേ ഗ്രാമം ‘മാരാത്ത്’ വീട്ടിലായിരുന്നു താമസം. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ജില്ലാ ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മാരാർ ക്ഷേമസഭയുടെ ആരംഭകാലം മുതൽ സംഘടനാ രംഗത്ത് സജീവമായിരുന്ന അദ്ദേഹം ദീർഘകാലം സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. ബഹുഭാഷാ പണ്ഡിതനും ക്ഷേത്ര അനുഷ്ഠാന വിഷയങ്ങളിൽ അഗാധ പാണ്ഡിത്യവുമുള്ള വ്യക്തിയായിരുന്നു.
ഷഡാധാര പ്രതിഷ്ഠ ഉൾപ്പെടെയുള്ള താന്ത്രിക വിഷയങ്ങളിലെയും ക്ഷേത്രാടിയന്തിര കാര്യങ്ങളിലെയും അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്.
മാരാർ ക്ഷേമസഭയുടെ ‘കർമശ്രേഷ്ഠ പുരസ്കാരം’, ആനിക്കാട് അഞ്ചുമൂർത്തി ക്ഷേത്രം സന്ദീപനി സാധനാലയത്തിന്റെ ‘പണ്ഡിതശ്രീ’ ബഹുമതി എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പരേതരായ പാലാ ശങ്കരനാരായണ മാരാരുടെയും കല്യാണി മാരസ്യാരുടെയും മകനാണ്.
കുടുംബം:
ഭാര്യ: ഭാഗീരഥിയമ്മ (റിട്ട. അധ്യാപിക, എസ്.ജെ.എച്ച്.എസ്.എസ്. പുതുക്കോട്)
മകൻ: അഭിലാഷ് മാരാർ (വാദ്യകലാകാരൻ)
മരുമകൾ: കെ.വി. പ്രദീപ (അധ്യാപിക, തോലന്നൂർ ജി.എച്ച്.എസ്.എസ്)
സഹോദരങ്ങൾ: വാഗീശ്വരിയമ്മ, പാർവതിയമ്മ (റിട്ട. അധ്യാപിക), ലക്ഷ്മിക്കുട്ടിയമ്മ, രാജരാജേശ്വരിയമ്മ (റിട്ട. ഐ.സി.ഡി.എസ് സൂപ്പർവൈസർ), പരേതനായ രാമ മാരാർ.
മൃതദേഹം ബുധനാഴ്ച രാവിലെ 9 മണി മുതൽ പുതുക്കോട് കിഴക്കേ ഗ്രാമത്തിലെ സ്വവസതിയിൽ പൊതുദർശനത്തിന് സംസ്കാരം ഐവർമഠം ശ്മശാനത്തിൽ നടക്കും.




